വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സാംസ്‌കാരിക, വിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്‌കോയില്‍ നിന്നും വീണ്ടും അമേരിക്കയെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. 'ഇസ്രായേല്‍ വിരുദ്ധ പക്ഷപാതം' ആരോപിച്ചാണ് ട്രംപ് അമേരിക്കയെ സംഘടനയില്‍ നിന്ന് വീണ്ടും പിന്‍വലിക്കുന്നത്.
ഇസ്രായേലിനെതിരെ ശത്രുതാ മനോഭാവത്തോടെ യുനെസ്‌കോ ആവര്‍ത്തിച്ച് പ്രമേയങ്ങള്‍ പാസാക്കുന്നെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. അടുത്ത വര്‍ഷം അവസാനം വരെ യുഎസ് സംഘടനയില്‍ തുടരും. അതിനുശേഷം അംഗമല്ലാത്ത നിരീക്ഷക പദവി മാത്രമേ വഹിക്കുകയുള്ളെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ബഹുമുഖ സഹകരണത്തിനുള്ള തിരിച്ചടിയാണ് ഈ നീക്കമെന്നും യുഎസ് തീരുമാനത്തില്‍ ഖേദമുണ്ടെന്നും യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രെ അസൊലേ പ്രതികരിച്ചു.
ഏജന്‍സിയില്‍ നിന്ന് യുഎസ് പുറത്തുപോകുന്നത് ഇത് മൂന്നാം തവണയാണ്. രാഷ്ട്രീയവല്‍ക്കരണവും ബജറ്റ് ആശങ്കകളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി 1984 ല്‍ പ്രസിഡന്റ് റീഗന്റെ കീഴില്‍ ആദ്യ പിന്‍വാങ്ങല്‍ നടന്നു. 2002 ല്‍ വീണ്ടും ഒരു തിരിച്ചുവരവ് നടത്തി. 2011 ല്‍ യുനെസ്‌കോ പലസ്തീന്റെ അംഗത്വം അംഗീകരിച്ചതിനെത്തുടര്‍ന്ന് യുഎസ് നിരീക്ഷക സ്ഥാനം ഉപേക്ഷിച്ചു. 2018 ല്‍ ട്രംപിന്റെ കാലത്ത് യുനെസ്‌കോയുടെ ഇസ്രയേല്‍ വിരുദ്ധത ചൂണ്ടിക്കാട്ടി സംഘടനയില്‍ നിന്നും യുഎസ് പൂര്‍ണമായും പിന്‍വാങ്ങി. 2023 ല്‍ ജോ ബൈഡന്റെ കാലത്ത് വീണ്ടും സംഘടനാ അംഗത്വമെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്