ബീജിംഗ്: ആഗോള രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണ്ണായകമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ തർക്കങ്ങൾ പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിനൊപ്പം ബീജിംഗിലെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ആശയവിനിമയം ശക്തമാക്കുന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തായ്‌വാനിലേക്കുള്ള യുഎസ് ആയുധ വിതരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നേക്കാം. ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനും ചർച്ചകളിൽ പങ്കാളിയായേക്കും.
വ്യാപാരക്കമ്മറ്റി കുറയ്ക്കുന്നതിനായി ബോയിംഗ് വിമാനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, ഊർജ്ജം എന്നിവയുടെ വിൽപ്പന ചൈനയിൽ വർദ്ധിപ്പിക്കാനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്. എന്നാൽ, സെമികണ്ടക്ടറുകൾക്കും ചിപ്പ് നിർമ്മാണ ഉപകരണങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ഉറച്ച നിലപാടിലാണ് ചൈന.
ഇലോൺ മസ്ക് (ടെസ്‌ല), ജെൻസൻ ഹുവാങ് (എൻവിഡിയ) തുടങ്ങിയ പ്രമുഖ ബിസിനസ് നേതാക്കളും ട്രംപിനൊപ്പമുണ്ട്. കൂടാതെ, ചൈനയിൽ ഒരു പതിറ്റാണ്ടിലേറെയായി തടവിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരായ ഡോൺ മിഷേൽ ഹണ്ടിന്റെയും നെൽസൺ വെൽസ് ജൂനിയറിന്റെയും മോചനത്തിനായി ട്രംപ് ഇടപെടുമെന്ന പ്രതീക്ഷയിലാണ് അവരുടെ കുടുംബങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
