ന്യൂയോര്‍ക്ക്: ഉക്രെയിന്‍-റഷ്യ യുദ്ധത്തില്‍ വ്‌ളോഡിമിര്‍ സെലന്‍സ്‌കിയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള യുദ്ധം ആരംഭിക്കാന്‍ കാരണം സെലന്‍സ്‌കിയാണെന്ന് പറഞ്ഞ ട്രംപ് ഏകദേശം മൂന്ന് വര്‍ഷം മുമ്പ് റഷ്യയുമായുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ അദ്ദേഹം ഒരു കരാര്‍ ഉണ്ടാക്കേണ്ടതായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞു. സന്ധി സംഭാഷങ്ങള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.
മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ യുഎസും റഷ്യയും പങ്കെടുത്തതിന് പിന്നാലെയാണ് വിമര്‍ശനം. എന്നാല്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഉക്രെയ്ന്‍ പങ്കെടുത്തിരുന്നില്ല. അവരെ ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ സെലന്‍സ്‌കി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വരുന്ന ചര്‍ച്ചയുടെ ഫലമായി വരുന്ന ഒരു കാര്യവും അംഗീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനോടാണ് ട്രംപ് കുറച്ചുകൂടി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്