രണ്ടാഴ്ച സമയപരിധി ! ഉക്രെയ്ൻ വിഷയത്തിൽ പുടിന്റെ നിലപാടറിയാമെന്ന് ട്രംപ് 

MAY 28, 2025, 10:03 PM

വാഷിംഗ്‌ടൺ: ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് രണ്ടാഴ്ചത്തെ സമയപരിധി വയ്ക്കാൻ യുഎസ്. 

പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എനിക്ക് അത് നിങ്ങളോട് പറയാൻ കഴിയില്ല, പക്ഷേ രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ നിങ്ങളെ അറിയിക്കും' എന്നാണ് ട്രംപ് ഉത്തരം നൽകിയത്.

റഷ്യ ഉക്രെയ്‌നിനെതിരായ ആക്രമണം ശക്തമാക്കിയതിനുശേഷം പുടിൻ തികച്ചും ഭ്രാന്തനായി മാറിയെന്നും തീകൊണ്ട് കളിക്കുകയാണെന്നും ഞായറാഴ്ച ട്രംപ് സോഷ്യൽ മീഡിയയിൽ വിമര്ശനമുന്നയിച്ചിരുന്നു.

vachakam
vachakam
vachakam

2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.  ആഗോള തലത്തിൽ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തലിനും ആവശ്യപ്പെട്ടുള്ള സമ്മർദ്ദം ശക്തമാവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വലിയ രീതിയിൽ ഉക്രെയ്‌നെതിരെ ഡ്രോൺ ആക്രമണം നടന്നത്. അനാവശ്യമായി പുടിൻ ആളുകളെ കൊല്ലുന്നുവെന്നാണ് ട്രംപിന്റെ വിമർശനം. 

യുദ്ധം അവസാനിപ്പിക്കുന്നതിൽ പുടിൻ ഗൗരവമുള്ളവനാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ നിങ്ങളെ അറിയിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ (പുടിൻ) നമ്മളെ പറ്റിക്കുകയാണോ ഇല്ലയോ എന്ന് ഞങ്ങൾ കണ്ടെത്തും. അദ്ദേഹം പറ്റിക്കുകയാണെങ്കിൽ, നമ്മൾ പ്രതികരിക്കുന്നത് അല്പം വ്യത്യസ്തമായിട്ടായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam