ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് മറുപടിയായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട 230,000-ത്തിലധികം ഫയലുകള്‍ പുറത്തുവിട്ടതായി നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് അറിയിച്ചു.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ അന്വേഷണത്തിന്റെ പൂര്‍ണ്ണ വിവരം അറിയാന്‍ അമേരിക്കന്‍ ജനത ഏകദേശം 60 വര്‍ഷമായി കാത്തിരിക്കുകയാണെന്ന് ഗബ്ബാര്‍ഡ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഈ നിര്‍ണായകവും ദാരുണവുമായ സംഭവത്തില്‍ പൂര്‍ണ്ണ സുതാര്യത നല്‍കാനുള്ള തങ്ങളുടെ ദൗത്യത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കില്ലെന്ന് ഉറപ്പാക്കുന്നു. മാത്രമല്ല കിംഗ് കുടുംബത്തിന്റെ പിന്തുണയ്ക്ക് താന്‍ അഗാധമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിംഗുമായും പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുമായും സെനറ്റര്‍ റോബര്‍ട്ട് എഫ്. കെന്നഡിയുമായും ബന്ധപ്പെട്ട മുമ്പ് രഹസ്യമാക്കിയ രേഖകള്‍ പുറത്തുവിടാനുള്ള ട്രംപിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഫയലുകള്‍ പുറത്തുവിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്