ആഴക്കടൽ ഖനനം വേഗത്തിലാക്കാൻ ഒരുങ്ങി ട്രംപ് ഭരണകൂടം; ഖനന നിയമം പുതുക്കി

JANUARY 21, 2026, 8:00 PM

അമേരിക്കൻ സർക്കാർ, ആഴക്കടലിൽ ഖനനം (Deep Sea Mining) നടത്തുന്നതിനുള്ള അനുമതി നടപടികൾ വേഗത്തിലാക്കാൻ പുതിയ നിയമമാറ്റങ്ങൾ നടപ്പിലാക്കിയതായി റിപ്പോർട്ട്. ഈ തീരുമാനത്തിലൂടെ, യുഎസ് അതിർത്തിക്ക് പുറത്തുള്ള സമുദ്രഭാഗങ്ങളിലും അമേരിക്കൻ കമ്പനികൾക്ക് ഖനനം നടത്താൻ അനുമതി നൽകാൻ സർക്കാർ തയ്യാറെടുക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

ഈ പുതിയ ചട്ടങ്ങൾ ജനുവരി 21-ന് പുറത്തിറക്കിയ 113 പേജുള്ള നിയമരേഖയിലൂടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ നിയമം നടപ്പാക്കുന്നത് NOAA (National Oceanic and Atmospheric Administration) ആണ്. 1980-ൽ കൊണ്ടുവന്ന Deep Seabed Hard Mineral Resources Act (DSHMRA) എന്ന നിയമം പ്രകാരം ആഴക്കടലിൽ ഖനനം നടത്താൻ ആഗ്രഹിക്കുന്നവർ ആദ്യം ഖനിജങ്ങൾ കണ്ടെത്താനുള്ള ലൈസൻസ് (Exploration License), പിന്നീട് വലിയ തോതിലുള്ള ഖനനത്തിനുള്ള അനുമതി (Commercial Recovery Permit) എന്നിങ്ങനെ രണ്ട് ഘട്ടമായി അപേക്ഷിക്കണം എന്നായിരുന്നു നിയമം.

ഇത് കാരണം അനുമതി ലഭിക്കാൻ ഏറെ സമയം എടുത്തിരുന്നു. ഖനനം തുടങ്ങാൻ വർഷങ്ങൾ വേണ്ടിവന്നു. എന്നാൽ ഇനി മുതൽ ഈ രണ്ട് അനുമതികൾക്കും ഒരേസമയം അപേക്ഷിക്കാം. അതായത് നടപടികൾ ലളിതമാകും. അനുമതി വേഗത്തിൽ ലഭിക്കുകയും കമ്പനികൾക്ക് പെട്ടെന്ന് ഖനനം തുടങ്ങാം എന്നതുമാണ് പുതിയ നിയമത്തിന്റെ ഗുണം.

vachakam
vachakam
vachakam

ആഴക്കടലിൽ ലഭിക്കുന്ന ധാതുക്കൾ ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവയ്ക്കായി വളരെ പ്രധാനമാണ്. ഈ ധാതുക്കൾ രാജ്യത്തിനകത്ത് ലഭിച്ചാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയും എന്നും  അമേരിക്കയുടെ സാമ്പത്തിക ശക്തി വർധിക്കും എന്നുമാണ് സർക്കാർ പറയുന്നത്.

എന്നാൽ പരിസ്ഥിതി സംഘടനകൾ ഈ തീരുമാനത്തിനെതിരെ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ഒരേസമയം അനുമതി നൽകുന്നത് ഖനനം തുടങ്ങുന്നതിന് മുൻപ് പരിസ്ഥിതിയിൽ ഉണ്ടാകുന്ന ദോഷങ്ങൾപൂർണമായി പഠിക്കാതെ പോകാൻ ഇടയാക്കും എന്നാണ് അവർ പറയുന്നത്. ഇത്തരത്തിൽ ഖനനം ചെയ്താൽ സമുദ്രതട്ടിലെ ജീവികൾ നശിക്കും, അവ വീണ്ടും തിരിച്ചുവരാൻ ലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കും എന്നാണ് ആഴക്കടൽ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam