ഫിലാഡൽഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കൺടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു.
ഫിലാഡൽഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്‌സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം കർഷകരത്‌നം അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. വിത്തൂനുദാനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് വിധിനിർണ്ണയം നടത്തുന്നത്.
കർഷകരത്‌നം അവാർഡ് ജേതാവിനെ ഏവോൺ ഹോം കെയർ നൽകുന്ന
കാഷ് അവാർഡും ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ഏർപ്പെടുത്തിയിരിക്കുന്ന എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സമ്മാനം അലക്‌സ് തോമസ് (ന്യൂയോർക്ക് ലൈഫ്), മൂന്നാം സമ്മാനം ജോർജ്ജ് ഓലിക്കൽ എന്നിവർ നൽകുന്ന കാഷ് അവാർഡും മറ്റ് ആകർഷകമായ സമ്മാനങ്ങളും നൽകുന്നു, കൂടാതെ മത്സരാർത്ഥികളേവരെയും സ്റ്റേജിൽ ആദരിക്കുന്നു.
മത്സരാർത്ഥികൾ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ വാട്‌സ്ആപ്പിൽ (215-873-4365) അല്ലെങ്കിൽ [email protected]
ഇമെയിൽ വിലാസത്തിലോ അയച്ചു തരുക. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങൾ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ജഡ്ജിങ് പാനൽ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്‌സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 15-ാം തീയതിക്കുള്ളിൽ വീഡിയോകൾ അയക്കുക. സെന്റ് തോമസ് സീറോ മലബാർ ചർച്ച് ആഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 31 ശനിയാഴ്ച ഉച്ചക്ക് 12:00 മണി മുതൽ രാത്രി 80:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങൾ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജോർജ്ജുകുട്ടി ലൂക്കോസ് (കോഡിനേറ്റർ) 267-469-8586, ജോർജ്ജ് ഓലിക്കൽ 215-873-4365, അലക്‌സ് തോമസ് 215-850-5268, തോമസ് പോൾ 267-825-5183, മോഡി ജേക്കബ് 215-667-0801 അഭിലാഷ് ജോൺ (ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ) 267-701-2623
ജോർജ്ജ് ഓലിക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്