ടൊയോട്ടയുടെ മെക്‌സിക്കോ പ്ലാന്റ് യുഎസിലേക്ക്; ടെക്‌സാസില്‍ 3.6 ബില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപം

JULY 7, 2026, 11:33 AM

ടെക്‌സാസ്: മെക്‌സിക്കോയിലുള്ള തങ്ങളുടെ ജനപ്രിയ മിഡ്സൈസ് പിക്കപ്പ് ട്രക്കായ ടകോമയുടെ ഭൂരിഭാഗം ഉത്പാദനവും യു.സിലേക്ക് മാറ്റാന്‍ പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ടെക്‌സാസിലെ സാന്‍ അന്റോണിയോയിലുള്ള പ്ലാന്റിന്റെ വികസനത്തിനായി 3.6 ബില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മെക്‌സിക്കോയിലെ ടിജുവാന പ്ലാന്റില്‍ നിന്നുള്ള ഈ മാറ്റം പൂര്‍ത്തിയാകാന്‍ ഏകദേശം നാല് വര്‍ഷമെടുക്കും. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായുള്ള വടക്കേ അമേരിക്കന്‍ വ്യാപാര കരാര്‍ (USMCA) പുതുക്കാന്‍ യു.എസ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ടയുടെ ഈ സുപ്രധാന പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കും സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കും മേല്‍ നികുതി വര്‍ദ്ധിപ്പിച്ചതോടെയാണ് ടൊയോട്ട ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ തങ്ങളുടെ ഉത്പാദനം അമേരിക്കയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായത്.

ഈ പുതിയ നിക്ഷേപത്തിലൂടെ സാന്‍ അന്റോണിയോ ഫാക്ടറിയില്‍ രണ്ടാമതൊരു അസംബ്ലി ലൈന്‍ കൂടി ടൊയോട്ട സ്ഥാപിക്കും. ഇത് വഴി രണ്ടായിരത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കൂടാതെ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി 1,50,000 യൂണിറ്റുകളായി വര്‍ദ്ധിക്കുകയും ചെയ്യും. നിലവില്‍ ഇവിടെ ടണ്‍ഡ്ര പിക്കപ്പുകളും സെക്വോയ എസ്യുവികളുമാണ് നിര്‍മ്മിക്കുന്നത്.

ടകോമ ട്രക്കുകളുടെ ഉത്പാദനം ഭൂരിഭാഗവും ടെക്‌സാസിലേക്ക് മാറ്റുമെങ്കിലും, മെക്‌സിക്കോയിലെ ഗ്വാനാജുവാട്ടോയിലുള്ള പ്ലാന്റില്‍ ചെറിയ തോതില്‍ നിര്‍മ്മാണം തുടരും. വടക്കേ അമേരിക്കന്‍ മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തമായി നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനമെന്നും വ്യാപാര തര്‍ക്കങ്ങളില്‍ എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ടൊയോട്ട ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

വ്യാപാര കരാറുകള്‍ പ്രതിവര്‍ഷം പുനപരിശോധിക്കുമെന്ന വാഷിംഗ്ടണിന്റെ പുതിയ നയം ആഗോള വാഹന വിപണിയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam