വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് മടങ്ങി ആയിരങ്ങൾ

OCTOBER 11, 2025, 8:17 PM

ഗാസ സിറ്റി: വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയിലേക്ക് കാൽനടയായും വാഹനങ്ങളിലും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുന്നു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതോടെയാണ് ആളുകൾ മടങ്ങിയെത്തുന്നത്.

ഇന്ന് ഈജിപ്തിൽ അന്തിമ സമാധാനക്കരാർ ഒപ്പുവയ്ക്കും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൂടാതെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറും ചടങ്ങിൽ പങ്കെടുക്കും.

ഗാസയിലേക്ക് ഞായറാഴ്ച മുതൽ കൂടുതൽ സഹായ വാഹനങ്ങൾ കടത്തിവിടാൻ ഇസ്രയേൽ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

അതേസമയം, ധാരണപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്ചയുണ്ടായേക്കും. ജീവിച്ചിരിക്കുന്നുവെന്ന് കരുതുന്ന 20 ബന്ദികളെയും കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരവുമാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്. പകരം ഇസ്രായേലി ജയിലിൽ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam