ന്യൂയോർക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ് ചെസ്റ്റർ ബ്രോൺസ് ക്‌നാനായ ദേവാലയത്തിൽ മെയ് മൂന്നാം തfയതി ഞായറാഴ്ച കുടുംബനാഥൻമാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപിതാവിന്റെ തിരുനാൾ കൊണ്ടാടുകയാണ്. എല്ലാ ശനിയാഴ്ചകളിലും യോങ്കേഴ്‌സിലെ മലങ്കര റീത്തു ദേവാലയത്തിൽ (18 ട്രിനിറ്റി സ്ട്രീറ്റ് യോങ്കേഴ്‌സ് ) വെസ്റ്റ് ചെസ്റ്റർ ബ്രോൺസ് പ്രദേശങ്ങളിലെ ക്‌നായക്കാർ കുർബ്ബാനയ്ക്ക് ഒത്തുകൂടുന്നതിനു പുറമെ ഈ വർഷവും യൗസേപിതാവിന്റെ തിരുന്നാൾ ആഘോഷിക്കുകയാണ്. ഈ തിരുന്നാളിൽ വന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 നുള്ള ലദീഞ്ഞോടുകൂടി തിരുന്നാൾ ആരംഭിക്കുന്നതോടൊപ്പം തിരുനാൾ കർമ്മങ്ങൾക്കു കാർമികത്വം വഹിക്കുന്നത് ന്യൂയോർക് ക്‌നാനായ ഫൊറാന വികാരി റവ. ഫാ. പത്രോസ് ചമ്പക്കരയും, ന്യൂജേഴ്‌സി ക്‌നാനായ കത്തോലിക്ക പള്ളി വികാരി റവ. ഫാ. ഡോക്ടർ ബിബി തറയിൽ തിരുന്നാൾ സന്ദേശവും നൽകുന്നു. വിശുദ്ധ കുർബാനയും നൊവേനക്കും പുറമെ ആഘോഷമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ടെസ്സി മച്ചാനിക്കൽ, ബിജു ഒരപ്പാങ്കൽ എന്നിവർ പ്രസുദേന്തിമാരായ വി.യൗസേപിതാവിന്റെ തിരുന്നാളിൽ സംബന്ധിച്ച്, അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാദർ ജോബി പൂച്ചൂകണ്ടത്തിൽ (224-766-5831),
ട്രസ്റ്റിമാർ എബ്രഹാം പൂളിയാലുന്നേൽ (914-310-0498), ബിജു ഒരപ്പാങ്കൽ (347-882-3000).
തോമസ് പാലിശ്ശേരിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
