നാല്പതാമത് പിസിനാക് കോൺഫറൻസിന് ഷിക്കാഗോയിൽ തിരശ്ശീല വീണു. പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികൾ ആത്മസംതൃപ്തിയോടെ മടങ്ങി

JULY 10, 2026, 2:53 AM

ഷിക്കാഗോ: നാം പിന്തുടരുന്ന വിശ്വാസപ്രമാണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാനുള്ള ആഹ്വാനത്തോടെ ഷിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടന്ന നാല്പതാമത്തെ പിസിനാക് സമ്മേളനം സമാപിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇന്ത്യ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി പ്രതീക്ഷയോടെ എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് വചനത്തിന്റെയും ആത്മാവിന്റെയും സമ്മിശ്രമായ അനുഭവങ്ങൾ നൽകിയാണ് ഷിക്കാഗോ പിസിനാക് കോൺഫറൻസ് സമാപിച്ചത്.

ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ഡോ. ടൈറ്റസ് ഈപ്പന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന ധ്യാനം നടത്തി. ഡോ. സതീഷ് കുമാർ, ഡോ. ടിങ്കു തോമസ് എന്നിവർ പ്രസംഗിച്ചു. നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സി.പി.എ സ്വാഗതപ്രസംഗം നടത്തി.

തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന തീമിനെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്‌കാരത്തെ തുടർന്ന് ഷെർലി ഷിക്കാഗോ രചിച്ച തീം സോങ് സംഗീതസംഘം ആലപിച്ചു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആശംസ സന്ദേശം കുര്യൻ ഫിലിപ്പ് വായിച്ചു. തുടർന്നുള്ള രാത്രികളിൽ പാസ്റ്റർ അനീഷ് കൊല്ലം, ഡോ. സാബു വർഗീസ്, പാസ്റ്റർ ജോർജ് പി ചാക്കോ, ഡോ. ഷിബു തോമസ് അറ്റ്‌ലാന്റാ, ഡോ. തോംസൺ കെ മാത്യു, പാസ്റ്റർ ജോ തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ജോസഫ് വില്യം എന്നിവർ രാത്രി യോഗങ്ങളിൽ അധ്യക്ഷന്മാരായിരുന്നു. പാസ്റ്റർ ലോട്‌സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകി.

vachakam
vachakam
vachakam


വെള്ളിയാഴ്ച പകൽ നടന്ന ലേഡീസ് മീറ്റിങ്ങിന് സിസ്റ്റർ ജീന വിൽസൺ നേതൃത്വം നൽകി. ഡോ. ആനി ജോർജ്, സിസ്റ്റർ ജൂഡി പട്ടശേരിൽ എന്നിവർ പ്രസംഗിച്ചു. ഡെയ്‌സി സഞ്ജു ജോൺ സങ്കീർത്തനം വായിച്ചു. ജോയിസ് സ്റ്റീഫൻസൺ അനുഭവസാക്ഷ്യം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന റൈറ്റേഴ്‌സ് ഫോറം മീറ്റിംഗിൽ പ്രസിഡന്റ് രാജൻ ആര്യപ്പള്ളി  അധ്യക്ഷനായിരുന്നു. റവ. ജോർജ് മാത്യു പുതുപ്പള്ളി അച്ചൻ മുഖ്യ സന്ദേശം നൽകി. റൈറ്റേഴ്‌സ് ഫോറം അവാർഡുകൾ അർഹരായവർക്ക് വിതരണം ചെയ്തു. കെ.എം. ഈപ്പൻ, പാസ്റ്റർ സാംകുട്ടി മത്തായി, സൂസൻ ബി ജോൺ എന്നിവരുടെ വിശിഷ്ട സേവനങ്ങളെ മാനിച്ച് പ്രശംസാ പത്രങ്ങളും ഷാളുകളുംനൽകി ആദരിച്ചു.

vachakam
vachakam
vachakam

മറ്റ് സമ്മേളനങ്ങളിൽ പാസ്റ്റർ മാത്യു ഡി ജോർജ്, റവ. ഡോ. ജോൺസൺ ജോർജ്, ഡോ. സജി ഫിലിപ്പ്, ഡോ. സതീഷ് കുമാർ, പാസ്റ്റർ കോശി വൈദ്യൻ, ഡോ. സണ്ണി ഫിലിപ്പ്, പാസ്റ്റർ ഫിന്നി എബ്രഹാം എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജോബി ഡാനിയേൽ, പാസ്റ്റർ ജോയ് പുന്നൂസ്, പാസ്റ്റർ എബ്രഹാം ചാക്കോ, പാസ്റ്റർ ജോൺ തോമസ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ അധ്യക്ഷന്മാരായിരുന്നു.


പാസ്റ്റർ റോയി വാകത്താനത്തിന്റെ അധ്യക്ഷതയിൽ നടന്ന തീം പ്രസന്റേഷൻ സെമിനാറിൽ പാസ്റ്റർമാരായ സേവിയർ ജെയിംസ്, മാത്യു വർഗീസ്, സണ്ണി താഴാം പള്ളം, ജോൺ ടി കുര്യൻ, തോമസ് മാമൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മിഷൻ സെമിനാറിൽ ഡോ. സജി ലൂക്കോസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സജി മാത്യു, പാസ്റ്റർ വൈ. യോഹന്നാൻ, പാസ്റ്റർ ബിജു വർഗീസ്, ഡോ. ബാബു ജോൺ എന്നിവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

വിവിധ സെമിനാറുകളിൽ ഡോ. സജി ഫിലിപ്പ്, ടൈറ്റസ് മാത്യു, പാസ്റ്റർ ബി.ഐ. സാമുവൽ, പാസ്റ്റർ സന്തോഷ് തരിയൻ, പാസ്റ്റർ തോമസ് കുര്യൻ, മൈക് മാത്യു, ഡോ. ജോർജ് മാത്യു, ഡോ. വില്ലി എബ്രഹാം, സിസ്റ്റർ രേണു എബ്രഹാം, ഡോ. തോമസ് ഇടികുള, ഡോ. സാം ജോർജ്, പ്രസാദ് ജോർജ് സി.പി.എ, മൈക്കിൾ മാത്യു, തോമസ് വർഗീസ് സി.പി.എ, റോയി മേപ്രാൽ സി.പി.എ, ഡെവിൾ ഡാനിയൽ, കെ.ഓ. ജോസ് സി.പി.എ, ഡോ. വിജി മാത്യു, ഡോ. സ്റ്റാൻലി ജോൺ, ഡോ. ഷോൺ കുരിയൻ, പാസ്റ്റർ ഫിൽസൺ തോമസ്, പാസ്റ്റർ ജെയിംസ് വർഗീസ്, ഡോ. തോമസ് ഇടികുള, ഡോ. സാം ജോർജ്, ഡോ. സാക് വർഗീസ്, ഡോ. മാത്യു ടി മാത്യു, പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ജോസഫ് കെ ജോസഫ്, സിസ്റ്റർ മിനി ജോൺസൺ, ഡോ. തോമസ് കിടങ്ങാലിൽ എന്നിവർ നേതൃത്വം നൽകി.
സ്ത്രീ ശാക്തീകരണ സെമിനാറിൽ ഡോ. ജ്യോതി ബെൻ, ഷെൻസി വർഗീസ്, ഡോ. സൂസൻ മാത്യു, ഷൈനി ഡാനിയൽ, ഡോ. ജിൻസി ജോസഫ്, ഡോ. ആശ ജോൺ, ഡോ. ജോയ്‌സ് ജോസഫ്  എന്നിവർ നേതൃത്വം നൽകി.

കാത്തിരിപ്പ് യോഗങ്ങൾക്ക് പാസ്റ്റർ ബാബു കുമ്പഴ, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, പാസ്റ്റർ സാം പണിക്കർ, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ സാം ചുങ്കത്ത്, പാസ്റ്റർ എബി മാമൻ, പാസ്റ്റർ ജോജി ജോൺ, ഡോ. അലക്‌സ് കോശി, ചാക്കോ തോമസ് എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച നടന്ന ജനറൽബോഡി മീറ്റിങ്ങിൽ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നൊലിൽ, ബിജു തോമസ് എന്നിവർ കഴിഞ്ഞ പിസിനാക് കോൺഫറൻസിന്റെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പാസ്റ്റർ ജോർജ് മാത്യു പിസിനാക് ഫോക്കസ് ഗ്രൂപ്പിനെ കുറിച്ച് വിശദീകരിച്ചു.


സിസ്റ്റർ അന്നമ്മ നൈനാൻ നേതൃത്വം കൊടുത്ത ഗ്ലോബൽ പ്രയർ മീറ്റിംഗ്, പാസ്റ്റർ പി.സി. ചാണ്ടി നേതൃത്വം കൊടുത്ത ജമീസൺ സ്‌കൂൾ ഓഫ് മിനിസ്ട്രി, പാസ്റ്റർ തമ്പി മാത്യു നേതൃത്വം കൊടുത്ത ഓ. പി.എ. ഫാമിലി മീറ്റ്, ബിജോയി ഫിലിപ്പ്, വെസ്ലി മാത്യു എന്നിവർ നേതൃത്വം കൊടുത്ത കോട്ടയം ബിലിവേഴ്‌സ് മീറ്റ്, പാസ്റ്റർ ടി.എസ്. കപ്പമാമൂട്ടിൽ നേതൃത്വം കൊടുത്ത കപ്പമാമൂട്ടിൽ ഫാമിലി മീറ്റ്, ഗ്ലാഡ്‌സൺ ചെറിയാൻ നേതൃത്വം കൊടുത്ത ആഞ്ഞിലിത്താനം മീറ്റ് തുടങ്ങിയ സൗഹൃദ കൂട്ടായ്മകളും കോൺഫറൻസിൽ ഉണ്ടായിരുന്നു.

നാല്പതാമത് പിസിനാകിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവിനിയറിന്റെ കവർ പ്രകാശനം ശനിയാഴ്ച വൈകിട്ട് നടന്നു. പബ്ലിഷർ കുര്യൻ ഫിലിപ്പ്, ചീഫ് എഡിറ്റർ പാസ്റ്റർ തോമസ് മുല്ലക്കൽ എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ കവർ ഏറ്റുവാങ്ങി.
ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ ജിജു ഉമ്മൻ അധ്യക്ഷനായിരുന്നു. പാസ്റ്റർ പി.വി. കുരുവിളയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ ആൽവിൻ ഡേവിഡ് സങ്കീർത്തന ധ്യാനം നടത്തി. പാസ്റ്റർ മാത്യു കെ ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയ്ക്കുള്ള സന്ദേശം നൽകി. പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൻ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർമാരായ പി.എസ്. മാത്യു, പ്രിൻസ് പോൾ, ജോൺസൺ ഫിലിപ്പ് എന്നിവർ അദ്ദേഹത്തെ സഹായിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിർത്തിയ നാല്പതോളം ശുശ്രൂഷകന്മാരുടെ സഹകരണത്തോടെ നടന്ന തിരുവത്താഴ ശുശ്രൂഷക്ക് ശേഷം ഡോ. വിൽസൺ വർക്കി, പാസ്റ്റർ തോമസ് എന്നിവർ പ്രസംഗിച്ചു. നാഷണൽ സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ്, ലേഡീസ് കൺവീനർ ജീന വിൽസൺ, ഇംഗ്ലീഷ് സെഷൻ കൺവീനർ ഡോ. ജോനാഥൻ ജോർജ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ നന്ദി അർപ്പിച്ചു.


യുവജനങ്ങൾ ധാരാളമായി പങ്കെടുത്ത ഇംഗ്ലീഷ് സെഷനിൽ പാസ്റ്റർ ജോൺ ബീവിയെർ, ഡോ. ജോയൽ മുടമല്ലെ, പാസ്റ്റർ ജയ്‌സൺ ജെസുദാസൻ എന്നിവർ മുഖ്യ പ്രാസംഗികരായിരുന്നു. ഡോ.  ജോനാഥൻ ജോർജ്, വെസ്ലി വർഗീസ്, പാസ്റ്റർ ആൽവിൻ ഉമ്മൻ, പാസ്റ്റർ സാംസൻ സാബു, ഡോ. വിൽസൺ എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.

പാസ്റ്റർ കെ.വി. എബ്രഹാമിന്റെ ആശിർവാദത്തോടെയാണ് കോൺഫ്രൻസ് സമാപിച്ചത്. കേരളീയ ഭക്ഷണ വിഭവങ്ങൾ കൂടുതലായി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഭക്ഷണക്രമീകരണങ്ങൾ പങ്കെടുത്തവർക്ക് ഇഷ്ടപ്പെട്ടു. പ്രതീക്ഷിച്ചതിൽ കൂടുതലായി ധാരാളം ജനങ്ങൾ എത്തിച്ചേർന്നിരുന്നുവെങ്കിലും പങ്കെടുത്തവർക്കെല്ലാം അനുഗ്രഹവും സംതൃപ്തരും ആയിരുന്നുവെന്ന് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ പലരും സാക്ഷ്യപ്പെടുത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam