ന്യൂയോർക്ക് മെട്രോ റീജിയൻ സ്വീകരണത്തിൽ 'വിദ്യാജ്യോതി' ഫോമാ സ്‌കോളർഷിപ്പ്' അവതരിപ്പിച്ച് 'ടീം പ്രോമീസ്'

MAY 28, 2026, 9:17 AM

ന്യൂയോർക്ക്: വിശ്വാസവും സത്യസന്ധതയും ഉത്തരവാദിത്തവും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധിതേടുന്ന 'ടീം പ്രോമീസ്', തങ്ങളുടെ സ്വപ്‌ന പദ്ധതികളിലൊന്നായി അമേരിക്കൻ മലയാളി സമൂഹത്തിന് മുന്നിൽ അഭിമാനപൂർവം അവതരിപ്പിക്കുന്ന 'വിദ്യാജ്യോതി'ഫോമാ 2026-2028 സ്‌കോളർഷിപ്പിന് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണിൽ ആവേശോജ്വലമായ പ്രതികരണം.

മെട്രോ റീജിയണിലെ വിവിധ സംഘടനാ നേതാക്കളെയും അഭ്യുദയകാംക്ഷികളെയും ചേർത്ത് നിർത്തി ഗ്ലെൻ ഓക്‌സിലെ സന്തൂർ റസ്റ്റോറന്റിൽ സംഘടിപ്പിച്ച  മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ ടീം പ്രോമീസ് പാനൽ അംഗങ്ങൾക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

തദവസരത്തിൽ ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) 'വിദ്യാജ്യോതി'ഫോമാ 2026-2028 സ്‌കോളർഷിപ്പ്  പ്രഖ്യാപിച്ചപ്പോൾ നിറഞ്ഞ കരഘോഷത്തോടെ സദസ് സ്വാഗതം ചെയ്തു.

vachakam
vachakam
vachakam


നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് കരുത്തേകുക എന്നത് ഫോമയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും ഇവിടുത്തെ മലയാളി വിദ്യാർത്ഥികൾക്കായി 'വിദ്യാജ്യോതി' എന്നപേരിൽ ദീർഘവീക്ഷണത്തോടെയുള്ളതും സുതാര്യവുമായ ഒരു സ്‌കോളർഷിപ്പ് ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഫോമായുടെ സ്ഥാപക നേതാവ് കൂടിയായ മാത്യു വർഗീസ് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ ഇതു സംബന്ധിച്ച് ഒരു സബ് കമ്മിറ്റി രൂപീകരിച്ച് നിയമാവലി തയ്യാറാക്കും. ഫോമായുടെ എക്കാലത്തെയും കരുത്തായ അംഗസംഘടനകളെ ചേർത്തുപിടിച്ചുകൊണ്ട് അവർക്കെല്ലാം പ്രയോജനപ്രദമാകുന്ന പ്രോജക്ടുകളും കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സമഗ്രമായ പ്രകടന പത്രിക തയ്യാറാക്കുക.

vachakam
vachakam
vachakam

പറയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ചെയ്യാൻ പറ്റാത്തവ പറയില്ലെന്നും മാത്യു വർഗീസ് ഉറപ്പ് നൽകി. അതേസമയം, ഫോമായുടെ കഴിഞ്ഞ കാലങ്ങളിലെ കണക്കുകളുടെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടിയ മാത്യു വർഗീസ്, വ്യക്തമായ കണക്കുകൾ ഒരു ജനറൽബോഡിയിൽ അവതരിപ്പിക്കേണ്ട രീതിയിൽ അവതരിപ്പിച്ചില്ലെന്നും ഇത് സംബന്ധിച്ച ഒരു പ്രിന്റ് ഔട്ട്‌പോലും വിതരണം ചെയ്യാതെ ശബ്ദകോലാഹലങ്ങൾക്കിടയിൽ പാസാക്കിക്കൊണ്ട് പോകുന്ന സാഹചര്യമാണുണ്ടായിരുന്നന്നും അങ്ങനെയാവാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു.


ന്യൂയോർക്ക് മെട്രോ റീജിയൻ ആർ.വി.പി മാത്യുജോഷ്വ, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്റ് ഹേമചന്ദ്രൻ പെരിയാൽ, NYMA പ്രസിഡന്റ് രാജേഷ് പുഷ്പരാജൻ, LIMA പ്രസിഡന്റ് ബിജു ചാക്കോ, കേരള സമാജം ഓഫ്‌യോങ്കേഴ്‌സ് പ്രസിഡന്റ് മോൻസി വർഗീസ്, MSNY പ്രസിഡന്റ് തോമസ് കോലാടി, ഫോമാ ജുഡീഷ്യൽ കൗൺസിൽ മെമ്പർ ലാലി കളപ്പുരയ്ക്കൽ, ഫോമാ ബൈലോ കമ്മിറ്റി വൈസ് ചെയർ സജി എബ്രഹാം, മെട്രോ റീജിയൻ ചെയർ ഫിപ്പോസ് കെ. ജോസഫ്, MALI ബോർഡ് ചെയർ ജേക്കബ് എബ്രഹാം തുടങ്ങിയവർ ടീം പ്രോമീസിന് ആശംസകൾ നേർന്നു.

vachakam
vachakam
vachakam

ന്യൂയോർക്ക് മെട്രോ റീജിയന്റെയും എമ്പയർ റീജിയന്റെയും നിരവധി സംഘടനാ നേതാക്കളും അംഗങ്ങളും മുൽകാലങ്ങളിൽ സംഘടനകളെ നയിച്ച വ്യക്തിത്വങ്ങളും യോഗത്തിൽ പങ്കെടുത്തു.

ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക് മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ തങ്ങളിൽ നിക്ഷിപ്തമായ കർത്തവ്യങ്ങളെപ്പറ്റി വിശദീകരിച്ചു. തങ്ങൾക്ക് ഹൃദ്യമായ സ്വീകരണം നൽകിയ ന്യൂയോർക്ക് മെട്രോ റീജിയൺ ഭാരവാഹികൾക്കും ഭാവുകങ്ങൾ നേർന്നവർക്കും മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ എത്തിച്ചേർന്നവർക്കും ടീം പ്രോമീസിന്റെ പേരിൽ മാത്യു വർഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam