ന്യൂയോര്‍ക്ക്: വെള്ളിയാഴ്ച ചേര്‍ന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടി അമേരിക്കയും ചൈനയും. ഇരട്ട ഉപയോഗ വസ്തുക്കളുടെ കയറ്റുമതിയിലൂടെ ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ചൈന സഹായം നല്‍കിയതായി വാഷിംഗ്ടണ്‍ ആരോപിച്ചു. ചൈന അവകാശവാദങ്ങള്‍ നിരാകരിക്കുകയും ഏറ്റുമുട്ടലിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഉക്രെയ്‌നിനെതിരെ ഉപയോഗിക്കുന്ന ഡ്രോണുകളിലും മിസൈലുകളിലും കാണപ്പെടുന്ന ഘടകങ്ങള്‍ ഉള്‍പ്പെടെ റഷ്യയുടെ സൈനിക ശേഷിക്ക് സംഭാവന നല്‍കുന്ന കയറ്റുമതി നിര്‍ത്തണമെന്ന് യുഎന്നിലെ ആക്ടിംഗ് യുഎസ് അംബാസഡര്‍ ഡൊറോത്തി ഷിയ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
റഷ്യയിലേക്കുള്ള ഇത്തരം വസ്തുക്കളുടെ തുടര്‍ച്ചയായ ഒഴുക്ക് അതിന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ സഹായിക്കുമെന്നും സംഘര്‍ഷം തടയാനുള്ള ആഗോള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ഷിയ പറഞ്ഞു.
''സമാധാനത്തിനായി ചൈന ആത്മാര്‍ത്ഥതയോടെ ആഹ്വാനം ചെയ്യുന്നുവെങ്കില്‍, റഷ്യയുടെ ആക്രമണത്തിന് ഇന്ധനം നല്‍കുന്നത് നിര്‍ത്തണം,'' ഷിയ കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ക്കെതിരെ ചൈന ശക്തമായി തിരിച്ചടിച്ചു. കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും സംഘര്‍ഷത്തിന് ആയുധങ്ങള്‍ സംഭാവന ചെയ്തിട്ടില്ലെന്നും യുഎ്ന്നിലെ ചൈനയുടെ ഡെപ്യൂട്ടി അംബാസഡര്‍ ഗെങ് ഷുവാങ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്