കൊളംബിയ (സൗത്ത് കരോലിന): 2004ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗത്ത് കരോലിനയിൽ വെടിവെയ്പ്പ് സ്‌ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന മൂന്നാമത്തെ തടവുകാരനാണ് 44കാരനായ ബ്രയന്റ്.
2008ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബ്രയന്റ് കുറ്റം സമ്മതിച്ചത്. വിഷം കുത്തിവെച്ചുള്ള ശിക്ഷയ്ക്ക് (Lethal Injection) പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി (Firing Squad) തിരഞ്ഞെടുക്കാൻ ബ്രയന്റ് ആവശ്യപ്പെട്ടിരുന്നു.
യു.എസിൽ, വെടിവെച്ച് കൊലപ്പെടുത്തൽ രീതിയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഇപ്പോൾ സൗത്ത് കരോലിന യൂട്ടയ്ക്ക് ഒപ്പമായി. 2025 നവംബർ 14ന് വൈകുന്നേരം 6:05ന് മരണം സ്ഥിരീകരിച്ചു. അവസാനമായി ഒന്നും പറയാനില്ലെന്ന് ഇയാൾ അറിയിച്ചു.
ഫീറ്റൽ ആൽക്കഹോൾ സ്‌പെക്ട്രം ഡിസോർഡർ (FASD) എന്ന മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ ഗവർണർ ഹെന്റി മക്മാസ്റ്റർ വിസമ്മതിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളും ബ്രയന്റിന്റെ അഭിഭാഷകനും വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്