മാർ സ്ലീവാ മെഡിസിറ്റി പാലായിൽ അത്യാധുനിക സ്‌പെക്റ്റ് സ്‌കാൻ

DECEMBER 13, 2025, 11:21 PM

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിലെ മാർ സ്ലീവാ കാൻസർ കെയർ ആന്റ് റിസർച്ച്
സെന്ററിൽ സ്ഥാപിച്ച അത്യാധുനിക സിമൻസ് സിംബിയ ഇവോ എക്‌സൽ ഗാമ ക്യാമറ സ്‌പെക്ടിന്റെ സേവനങ്ങൾ ആരംഭിച്ചു. ഓങ്കോ സയൻസസ് വിഭാഗത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഗാമ ക്യാമറ
സ്‌പെക്ടിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു.

സ്‌പെക്ട് നൽകുന്ന ത്രീഡി ഇമേജുകൾ വഴി അവയവങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി
രോഗനിർണയത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നതാണ് ഗാമ ക്യാമറ സ്‌പെക്ടിന്റെ പ്രത്യേകത.
ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനം അതിവിശദമായി നിരീക്ഷിക്കാൻ
സാധിക്കുന്നതിനാൽ രോഗനിർണയത്തിൽ കൂടുതൽ കൃത്യത കൈവരിക്കാനും ചികിത്സയിൽ
ആവശ്യമായ മാറ്റങ്ങൾ തത്സമയം വരുത്തുന്നതിനും ഡോക്ടർമാർക്കു സാധിക്കും. മറ്റ്
സ്‌കാനിങ്ങുകളിലൂടെ കണ്ടെത്താൻ കഴിയാതെ പോകുന്ന രോഗാവസ്ഥകളെയും പ്രാരംഭ ഘട്ടങ്ങളിൽ ഉണ്ടാകുന്ന അവയവങ്ങളുടെ പ്രവർത്തന വ്യതിയാനങ്ങളെയും കൃത്യമായി തിരിച്ചറിയുന്നതിൽ സ്‌പെക്ട് ഏറ്റവും മികച്ച നിർണയമാർഗങ്ങളിലൊന്നാണ്.

അൾട്രാസൗണ്ട്, എക്‌സ്രേ, സിടി, എംആർഐ എന്നിവ ശരീരഘടനയെക്കുറിച്ചുള്ള വിവരങ്ങൾ നൽ
കുന്നതാകുമ്പോൾ, ന്യൂക്ലിയർ മെഡിസിൻ സ്‌കാനുകളായ സ്‌പെക്ട്, പെറ്റ് സിടി എന്നിവ
അവയവങ്ങളുടെ പ്രവർത്തനങ്ങളെയാണ് വിലയിരുത്തുന്നത്. ന്യൂക്ലിയർ മെഡിസിൻ
പരിശോധനകളിൽ ഉയോഗിക്കുന്ന മരുന്നിന്റെ അളവ് ഒരു ഗ്രാമിന്റെ ആയിരം ദശലക്ഷത്തിൽ ഒന്ന് മാത്രമായതിനാൽ മറ്റ് സ്‌കാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റേഡിയേഷന്റെ അളവും വളരെ കുറവാണ്.

vachakam
vachakam
vachakam


മാർ സ്ലീവാ മെഡിസിറ്റി പാലായിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ സ്ഥാപിച്ച അത്യാധുനിക ഗാമ ക്യാമറ സ്‌പെക്റ്റ് യൂണിറ്റിന്റെ വെഞ്ചരിപ്പിനും ഉദ്ഘാടനത്തിനും ശേഷം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മെഡിക്കൽ സംഘത്തോടൊപ്പം. ഹോസ്പിറ്റൽ സിഇഒ റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഡോ. ഇമ്മാനുവൽ പറേക്കാട്ട്, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഫാ. മാത്യു ചേന്നാട്ട്, എയർ കൊമഡോർ ഡോ. പോളിൻ ബാബു, ഡോ. റോണി ബെൻസൺ, ബ്രിഗേഡിയർ (ഡോ.) എം. ജെ. ജേക്കബ് (റിട്ട.), ഡോ. ജോഫിൻ കെ. ജോണി, ഡോ. സോൺസ് പോൾ, ഡോ. ആൻസി മാത്യു, ഡോ. വിഷ്ണു രഘു, ഡോ. ജയേഷ് എം എന്നിവർ സമീപം.

കാൻസർ, ഹൃദ്രോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങൾ, അസ്ഥി സംബന്ധമായ
വ്യതിയാനങ്ങൾ, വൃക്കകളുടെ പ്രവർത്തനക്കുറവ് തുടങ്ങി വിവിധ മേഖലകളിലുള്ള രോഗത്തിന്റെ സ്വഭാവം, വ്യാപ്തി, പുരോഗതി എന്നിവ മനസ്സിലാക്കുന്നതിനും തലച്ചോറ്, കരൾ, ശ്വാസകോശം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തി രോഗം നിർണയിക്കുകയും ചികിത്സയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ഗാമ ക്യാമറ സ്‌പെക്ട് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.

vachakam
vachakam
vachakam

രോഗബാധിതമായ കോശങ്ങളെ മാത്രം ലക്ഷ്യമാക്കി ചികിത്സ നൽകുന്നതിനും ആരോഗ്യമുള്ള
കോശങ്ങളെ റേഡിയേഷന്റെ പാർശ്വഫലങ്ങളിൽനിന്ന് പരമാവധി സംരക്ഷിക്കുന്നതിനും ന്യൂക്ലിയർ മെഡിസിൻ തെറാപ്പി സഹായിക്കുന്നു. തൈറോയ്ഡ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ,
പോളിസൈത്തീമിയ, ന്യൂറോഎൻഡോക്രൈൻ ട്യൂമറുകൾ തുടങ്ങി നിരവധി കാൻസറുകൾക്കാണ്
ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. ന്യൂക്ലിയർ മെഡിസിൻ ചികിത്സ ഹൈപ്പർ തൈറോയ്ഡിസത്തിനും വളരെ ഫലപ്രദമാണ്.

മയോകാർഡിയൽ പെർഫ്യൂഷൻ ആൻഡ് ഫംഗ്ഷൻ സ്റ്റഡി, റീനോഗ്രാം, റീനൽ കോർട്ടിക്കൽ
ഇമേജിംഗ്, ട്രാൻസ്പ്ലാന്റ് കിഡ്‌നി സ്റ്റഡി, തൈറോയ്ഡ് സ്‌കാൻ, പാരത്തൈറോയ്ഡ് സ്‌കാൻ,
ബോൺ സ്‌കാൻ, ഹെറ്റോബിലിയറി ആൻഡ് ഗാസ്‌ട്രോയിസ്റ്റൈനൽ സ്‌കാൻ, ഡിമെൻഷ്യ
അസസ്‌മെന്റ് സ്റ്റഡികൾ തുടങ്ങിയവയാണ് സ്‌പെക്ട് സ്‌കാനറിലൂടെ ചെയ്യാൻ കഴിയുന്ന പ്രധാന
പരിശോധനകൾ.

ചടങ്ങിൽ ഹോസ്പിറ്റൽ സിഇഒ റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഡോ. ഇമ്മാനുവൽ റേക്കാട്ട്, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഫാ. മാത്യു ചേന്നാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ ഡോ. പോളിൻ ബാബു, ഓങ്കോ സയൻസസ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റോണി ബെൻസൺ, ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ബ്രിഗേഡിയർ (ഡോ.) എം. ജെ. ജേക്കബ് (റിട്ട.), സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോഫിൻ കെ. ജോണി, റേഡിയേഷൻ ഓങ്കോളജി വിഭാഗം കോഓർഡിനേറ്ററും കൺസൾട്ടന്റുമായ ഡോ. സോൺസ് പോൾ, അസോസിയേറ്റ് കൺസൾട്ടന്റ്മാരായ ഡോ. ആൻസി മാത്യു, ഡോ. വിഷ്ണു രഘു, ന്യൂക്ലിയർ മെഡിസിൻ വിഭാഗം കൺസൽട്ടന്റ് ഡോ. ജയേഷ് എം എന്നിവർ പങ്കെടുത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam