എട്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തി മുന്‍ റെഡ് സോക്‌സ് താരത്തിന്റെ മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

JUNE 4, 2023, 8:52 AM

ന്യൂയോര്‍ക്ക്:  എട്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തി മുന്‍ റെഡ് സോക്‌സ് താരത്തിന്റെ മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുന്‍ റെഡ് സോക്സ് ബേസ്‌ബോള്‍ താരം ജോര്‍ജ്ജ് സ്‌കോട്ടിന്റെ മകനാണ് എട്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

മസാച്യുസെറ്റ്സിലെ ന്യൂ ബെഡ്ഫോര്‍ഡിലുള്ള വീട്ടിനുള്ളില്‍ നിന്നാണ് 53കാരനായ ജോര്‍ജ് സ്‌കോട്ട് III, മകന്‍ ഡാന്റെ ഹസാര്‍ഡ് എന്നിവരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയതെന്ന് ബ്രിസ്റ്റോള്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തോമസ് ക്വിന്‍ ബോസ്റ്റണ്‍ ഗ്ലോബിനോട് പറഞ്ഞു.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായിരുന്ന ലിസ ഹസാര്‍ഡിനെ 2019-ല്‍ കാണാതായതുമായി ബന്ധപ്പെട്ട് അധികൃതര്‍ മൂന്നാഴ്ച മുമ്പ് വീച് പരിശോധിച്ചിരുന്നതായി ക്വിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

ലിസയുടെ തിരോധാനത്തില്‍ സ്‌കോട്ടിന് പങ്കുള്ളതായി കണക്കാക്കപ്പെട്ടിരുന്നു, അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് സ്‌കോട്ട് മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയുടെ ജീവനെടുത്തതായി ജില്ലാ അറ്റോര്‍ണി പറഞ്ഞു. വീട്ടില്‍ നിന്ന് നിരവധി കത്തികള്‍ കണ്ടെടുത്തു. ഇവയുടെ ഫോറന്‍സിക് പരിശോധന സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കോട്ടുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ഒരു ബന്ധു പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ജില്ലാ അറ്റോര്‍ണി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam