ഷിക്കാഗോ: നഗരത്തിലെ ക്രിസ്മസ് ദീപാലങ്കാര ചടങ്ങിന് ശേഷം നടന്ന വെടിവെപ്പിൽ 14 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഡൗൺടൗൺ ഷിക്കാഗോയിൽ രണ്ട് വെടിവെപ്പുകൾ നടന്നത്.
രാത്രി 10:40ഓടെ സൗത്ത് ഡിയർബോൺ സ്ട്രീറ്റിൽ നടന്ന ആദ്യ വെടിവെപ്പിൽ 14കാരന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇതേ സംഭവത്തിൽ 18 വയസ്സുള്ള ഒരാൾക്ക് കാലിന് വെടിയേറ്റു.
ഇതിന് ഒരു മണിക്കൂർ മുൻപ്, രാത്രി 9:50ഓടെ നോർത്ത് സ്റ്റേറ്റ് സ്ട്രീറ്റിലുള്ള ചിക്കാഗോ തിയേറ്ററിന് സമീപം ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനിടെ വെടിവെപ്പുണ്ടായി.
വെടിവെപ്പ് കേട്ട് സ്ഥലത്തെത്തിയ പോലീസ് ഏഴ് പേർക്ക് വെടിയേറ്റതായി കണ്ടെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ആറുപേരുടെ നില തൃപ്തികരമാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
