ലാസ് വേഗാസ്: പ്രശസ്ത ഹോളിവുഡ് ചിത്രം 'ഡാൻസസ് വിത്ത് വുൾവ്‌സ്' എന്ന സിനിമയിലെ നടൻ നഥാൻ ചേസിംഗ് ഹോഴ്‌സിന് ലാസ് വേഗാസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
തദ്ദേശീയരായ സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തതിനാണ് 49കാരനായ നടനെ ശിക്ഷിച്ചത്.
ഒരു ആത്മീയ നേതാവെന്ന പദവി ദുരുപയോഗം ചെയ്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇയാൾ ക്രൂരമായ പീഡനങ്ങൾ നടത്തിവരികയായിരുന്നു.
ഒന്നിലധികം ലൈംഗിക അതിക്രമക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിധി. 2063ൽ മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവൂ.
2023ലാണ് ഇയാൾ അറസ്റ്റിലായത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
