കാൻസാസ്: കാൻസാസ് സിറ്റിയിലുണ്ടായ തുടർച്ചയായ വെടിവെപ്പുകളെത്തുടർന്ന് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഏരോഹെഡ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന പാതയിലടക്കം (I-70) നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും വേൾഡ് കപ്പ് കാണികളെ കൊണ്ടുപോയ ഊബർ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതിയായ ഓസ്കർ സാഞ്ചസ്മുനിയോസ് (22) എന്ന യുവാവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു
. പ്രതി സായുധനും അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ആറോളം വെടിവെപ്പ് സംഭവങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർ ഉടൻ തന്നെ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
