എഐ സാങ്കേതികവിദ്യ ഏതാനും കമ്പനികളിൽ മാത്രമായി ഒതുങ്ങുന്നത് വൻ അപകടം; എതിരാളികൾക്കെതിരെ ആഞ്ഞടിച്ച് മാർക്ക് സക്കർബർഗ്!

JULY 30, 2026, 6:30 AM

കൃത്രിമബുദ്ധി സാങ്കേതികവിദ്യ ലോകത്തെ നശിപ്പിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്കെതിരെയും എഐയുടെ അധികാരം ചുരുക്കം ചില വൻകിട കമ്പനികളിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരെയും ശക്തമായ വിമർശനവുമായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങളായ ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ നയങ്ങളെയും വാദങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടാണ് സക്കർബർഗ് രംഗത്തെത്തിയിരിക്കുന്നത്.

എഐ സാങ്കേതികവിദ്യ ലോകത്തിന് വലിയ നാശമുണ്ടാക്കുമെന്ന ഭയം പടർത്തുന്നത് വഴി ഈ സാങ്കേതികവിദ്യയുടെ സർവ്വ അധികാരങ്ങളും സ്വന്തം കൈകളിൽ സുരക്ഷിതമാക്കാനാണ് ചില സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലും വാൾസ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലുമാണ് സക്കർബർഗ് ത തന്റെ നിലപാടുകൾ പരസ്യമാക്കിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഏതാനും സ്ഥാപനങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് നിർത്തുന്നതും ജനങ്ങളിലേക്ക് എത്താതിരിക്കാൻ അതിരുകടന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അമേരിക്കൻ ടെക് ലോകത്തിന്റെ മൂല്യങ്ങൾക്ക് തന്നെ എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പുതിയ കണ്ടെത്തലുകളെയും സാങ്കേതിക വളർച്ചയെയും തടസ്സപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

മറ്റ് പല മുൻനിര എഐ ലാബുകളിൽ നിന്നും പുറത്തുവരുന്ന പ്രസ്താവനകൾ ഭയവും നിരാശയും മാത്രം നിറയ്ക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. കേവലം ഏതാനും വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ കയ്യിൽ മാത്രം കേന്ദ്രീകൃതമായ എഐ അല്ല ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം വാദിച്ചു. അതിന് പകരം ഓരോ വ്യക്തിക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ഇത് എല്ലാവർക്കും ലഭ്യമാക്കുകയാണ് വേണ്ടത്.

ഏകീകൃതമായ ഒറ്റ എഐ സിസ്റ്റം നിർമ്മിച്ച് അതിനെ ലോകമെമ്പാടുമുള്ള മനുഷ്യർക്കായി നിയന്ത്രിക്കാം എന്ന് കരുതുന്നത് പ്രായോഗികമല്ലെന്ന് സക്കർബർഗ് വ്യക്തമാക്കി. ലോകത്തിലെ എല്ലാ മനുഷ്യരുടെയും ആശയങ്ങളും ചിന്തകളും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ഒറ്റ സാങ്കേതികവിദ്യ വികസിപ്പിക്കുക സാധ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ സാങ്കേതികവിദ്യ വ്യാപകമായി ജനങ്ങളിലേക്ക് എത്തുന്നത് തൊഴിലവസരങ്ങൾ ഇല്ലാതാക്കില്ലെന്നും മറിച്ച് വിപണിയെ കൂടുതൽ സജീവമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സാങ്കേതിക തടസ്സങ്ങളില്ലാതെ സ്വന്തമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സാധാരണക്കാർക്ക് എഐ വലിയൊരു കരുത്തായി മാറും.

vachakam
vachakam
vachakam

സൂപ്പർഇന്റലിജൻസ് കുറച്ചു പേർക്ക് മാത്രം ലഭ്യമാകുന്നതിനേക്കാൾ എല്ലാവരുടെയും കൈകളിൽ എത്തുന്ന രീതിയിൽ ഓപ്പൺ സോഴ്സ് മോഡലുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനായി മെറ്റാ നടപ്പിലാക്കുന്ന തുറന്ന സമീപനങ്ങൾ ഭാവിയിൽ ഡിജിറ്റൽ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ എഐ സാങ്കേതികവിദ്യയുടെ സുരക്ഷ മുൻനിർത്തി കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. എഐ മോഡലുകൾ ആളുകളിലേക്ക് നേരിട്ട് യാതൊരു നിയന്ത്രണവുമില്ലാതെ എത്തുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ തടയാൻ മുൻകരുതലുകൾ അത്യാവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു.

എന്നാൽ സുരക്ഷയുടെ പേരിൽ അധികാരം കേന്ദ്രീകരിക്കുന്നത് അപകടകരമാണെന്ന സക്കർബർഗിന്റെ പ്രസ്താവന സിലിക്കൺ വാലിയിലെ ഭിന്നതകളെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൃത്രിമബുദ്ധിയുടെ വികസനവും അതിന്റെ നിയന്ത്രണവും സംബന്ധിച്ച ചർച്ചകൾ ആഗോളതലത്തിൽ കൂടുതൽ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

vachakam
vachakam
vachakam

English Summary: Meta CEO Mark Zuckerberg criticized AI competitors including OpenAI and Anthropic for promoting doom narratives about artificial intelligence. Zuckerberg warned that restricting AI access and concentrating its power within a few institutions is dangerous, advocating instead for open source development and personal superintelligence for everyone.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, World News Malayalam, Mark Zuckerberg, Meta, OpenAI, Artificial Intelligence, Tech News



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam