ഹഷ് മണി കേസിൽ ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തെയ്യാറെടുത്തു രഹസ്യാന്വേഷണ വിഭാഗം

APRIL 24, 2024, 10:04 AM

ന്യൂയോർക്: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്രിമിനൽ ഹഷ് മണി ട്രയലിൽ കോടതിയലക്ഷ്യത്തിനു ജയിലിലടച്ചാൽ നേരിടാൻ തെയ്യാറെടുത്തു രഹസ്യാന്വേഷണ വിഭാഗം. എന്തുചെയ്യണമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മീറ്റിംഗുകൾ നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തു.

ജഡ്ജി ജുവാൻ മെർച്ചൻ അദ്ദേഹത്തെ ഹ്രസ്വകാല തടവിലാക്കാൻ തീരുമാനിക്കുമെന്നാണ് സാഹചര്യം പരിചയമുള്ള ഉദ്യോഗസ്ഥർ പറയുന്നത്. വിവാദമായ ഹിയറിംഗിന് ശേഷം ജഡ്ജി ചൊവ്വാഴ്ച ഈ വിഷയത്തിൽ തീരുമാനം മാറ്റിവച്ചു.

'ഞങ്ങൾ ഇതുവരെ ഒരു തടവുശിക്ഷ ആവശ്യപ്പെട്ടിട്ടില്ല' എന്നാൽ പ്രതി അതിനായി ശ്രമിക്കുന്നതായി തോന്നുന്നു.' അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ക്രിസ് കോൺറോയ് പറഞ്ഞു. ജഡ്ജി ട്രംപിനെ കോടതിയിലെ ഹോൾഡിംഗ് സെല്ലിൽ പാർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല.

vachakam
vachakam
vachakam

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിനിമാ നടി സ്റ്റോമി ഡാനിയൽസിന് അന്നത്തെ അഭിഭാഷകനായ മൈക്കൽ കോഹൻ നൽകിയ പണം തിരിച്ചടയ്ക്കുന്നത് മറച്ചുവെക്കാൻ ബിസിനസ് റെക്കോർഡുകൾ വ്യാജമാക്കിയെന്ന കുറ്റാരോപണത്തിലാണ് മുൻ പ്രസിഡന്റ് വിചാരണ നേരിടുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam