ന്യൂയോര്‍ക്ക്: ദുരുപയോഗം ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ, ഔദ്യോഗിക സന്ദര്‍ഭത്തില്‍ ചെയ്ത തെറ്റുകളില്‍ നിന്ന് പ്രസിഡന്റുമാര്‍ക്ക് പ്രതിരോധം നല്‍കുന്ന സുപ്രീം കോടതിയുടെ വിധി അസാധുവാക്കാനുള്ള ബില്‍ സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമര്‍ ഇന്ന് അവതരിപ്പിക്കും. നോ കിംഗ്‌സ് ആക്ട് എന്ന തലക്കെട്ടിലുള്ള ബില്‍, പ്രസിഡന്റുമാര്‍ അധികാരത്തിലിരുന്ന് ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് മുക്തരല്ലെന്ന് വ്യക്തമാക്കും.
പ്രസിഡന്റുമാര്‍ ക്രിമിനല്‍ നിയമത്തില്‍ നിന്ന് മുക്തരല്ലെന്ന് പ്രഖ്യാപിക്കേണ്ടത് സുപ്രീം കോടതിയല്ല. മറിച്ച് ഫെഡറല്‍ ക്രിമിനല്‍ നിയമം ആര്‍ക്കാണ് ബാധകമാക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസാണെന്ന് വ്യക്തമാക്കി തീരുമാനത്തെ അസാധുവാക്കാന്‍ ഷൂമറുടെ നോ കിംഗ്‌സ് ആക്റ്റ് ശ്രമിക്കും.
കോടതിയുടെ യാഥാസ്ഥിതിക ഭൂരിപക്ഷം ജൂലൈ ഒന്നിന്, പ്രസിഡന്റുമാര്‍ക്ക് അവരുടെ ഔദ്യോഗിക ചുമതലകള്‍ക്കുള്ളില്‍ കൈക്കൊള്ളുന്ന ക്രിമിനല്‍ നടപടികള്‍ക്ക് പ്രോസിക്യൂഷനില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്ന് വിധിച്ചിരുന്നു. റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുള്ള ക്രിമിനല്‍ നടപടി സംബന്ധിച്ചുള്ള കേസ് ഇക്കാരണത്താല്‍ പല സംശയങ്ങള്‍ക്കും വഴിമാറിയിരുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെക്കുറിച്ച് പരിശോധിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയും ഭരണഘടനാപരമായ അധികാരവുമുണ്ടെന്ന് ഷുമര്‍ പറഞ്ഞു.
ഗുരുതരമായ ഈ വിധി തിരുത്താനുള്ള ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ മാര്‍ഗ്ഗം എന്നത് വിധിക്കെതിരെ പോരാടുന്നതിനുള്ള ഒരു ബില്‍ പാസാക്കുകയാണെന്ന് ഷുമര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ബില്ലിന് സെനറ്റില്‍ 28 ഡെമോക്രാറ്റിക് കോസ്പോണ്‍സര്‍മാരുണ്ട്. 'അപകടകരവും വിനാശകരവുമായ ഒരു വിധിയില്‍, സുപ്രീം കോടതി വീണ്ടും അമേരിക്കന്‍ ജനതയുടെ ഇച്ഛയെയും ജനാധിപത്യം എന്ന ആശയത്തെ തന്നെയും അട്ടിമറിച്ചുവെന്ന് ഷുമര്‍ പറഞ്ഞു.
സുപ്രീം കോടതിയുടെ വിധി പ്രസിഡന്റുമാര്‍ക്ക് അഭൂതപൂര്‍വമായ അധികാരമാണ് നല്‍കിയത്. ഉദാഹരണത്തിന്, ഒരു രാഷ്ട്രീയ എതിരാളിയെ കൊല്ലാന്‍ ഒരു പ്രസിഡന്റിന് ഉത്തരവിടാമെന്നും അനന്തരഫലങ്ങള്‍ നേരിടേണ്ടിവരില്ലെന്നും ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ തന്റെ വിയോജിപ്പില്‍ മുന്നറിയിപ്പ് നല്‍കി. ട്രംപിനെപ്പോലെ അധികാരം ദുരുപയോഗം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കുള്ള സ്വേച്ഛാധിപത്യത്തിനുള്ള ലൈസന്‍സ് ആണ് ഈ വിധിയെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് കോടതിയുടെ തീവ്ര വലതുപക്ഷ ഭൂരിപക്ഷത്തോടും അവരുടെ കള്ളപ്പണം വര്‍ധിപ്പിക്കുന്നവരോടും പൂര്‍ണ്ണമായും യോജിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി.
നോ കിംഗ്‌സ് ആക്റ്റ് ഫിലിബസ്റ്റര്‍ നിശ്ചയിച്ച 60 വോട്ട് പരിധി മറികടക്കാന്‍ സാധ്യതയില്ല. മാത്രമല്ല റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള ഹൗസ് പാസാകാനുള്ള സാധ്യതയുമില്ല. എന്നാല്‍ ബില്ലിന്റെ അവതരണവും ഡെമോക്രാറ്റുകള്‍ ഈയടുത്ത ആഴ്ചകളില്‍ സ്വീകരിച്ച മറ്റ് നടപടികളും, നിര്‍മ്മാണത്തിന്റെ നിയമസാധുത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്നതിനാല്‍ ത്‌ന്നെ ഇത്തരം നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ കടിഞ്ഞാണിടാനുള്ള ഡെമോക്രാറ്റുകളുടെ സന്നദ്ധതയുടെ പ്രതിഫലനമാണെന്ന് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്