ജോസഫ് നെല്ലുവേലിക്ക് എസ് ബി അസംപ്ഷൻ അലുംനി അസോസിയേഷന്റെ അനുശോചനം

JULY 21, 2025, 9:51 PM

ഷിക്കാഗോ: അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവുമായിരുന്ന ജോസഫ് നെല്ലുവേലിയുടെ നിര്യാണത്തിൽ എസ് ബി അസംപ്ഷൻ അലുംനി അസോസിയേഷൻ ഷിക്കാഗോ ചാപ്ടർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഷിക്കാഗോയിൽ എസ് ബി അസംപ്ഷൻ കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ സംഘടന വളർത്തിയെടുക്കാൻ അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അനുശോചനസന്ദേശത്തിൽ അനുസ്മരിച്ചു. പ്രവർത്തിച്ചിട്ടുള്ള എല്ലാ മേഖലകളിലും തികഞ്ഞ മനുഷ്യസ്‌നേഹവും നേതൃപാടവവും പ്രദർപ്പിച്ചിട്ടുള്ള, അപ്പച്ചായൻ എന്ന് എല്ലാവർക്കുമിടയിൽ അറിയപ്പെട്ടിരുന്ന ജോസഫ്, മലയാളത്തെയും മലയാളിയെയും തന്റെ ജന്മനാടായ കുട്ടനാടിനെയും എന്നും ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. മികച്ച അദ്ധ്യാപകൻകൂടി ആയിരുന്ന അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും ചെയ്ത സാഹിത്യ രചനകൾ അമൂല്യമാണെന്നും അസോസിയേഷൻ എക്‌സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.

ഡോ. മനോജ് നേര്യംപറമ്പിലിന്റെ നേതൃത്വത്തിൽ എസ് ബി അസംപ്ഷൻ പൂർവ്വവിദ്യാർത്ഥികൾ പുഷ്പചക്രം അർപ്പിച്ച് കുടുംബത്തോടുള്ള അനുശോചനം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam