ജോർജിയ: അമേരിക്കയിലെ ജോർജിയയിലുള്ള സാവന്നയിൽ പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി എഫ്.ബി.ഐ അന്വേഷണം ഊർജിതമാക്കി.
ഡിസംബർ 10ന് ഫോർസിത്ത് പാർക്കിന് സമീപം വെച്ച് 46കാരിയായ ആഷ്‌ലി വാസിലീവ്‌സ്‌കിക്കാണ് ആക്രമണമേറ്റത്. ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലാണ്.
ഡിസംബർ 10 രാത്രി 7നും 8:30നും ഇടയിലുള്ള വീട്ടുവാതിൽക്കലെ ക്യാമറ ദൃശ്യങ്ങളോ സെക്യൂരിറ്റി ദൃശ്യങ്ങളോ ഉണ്ടെങ്കിൽ നൽകണമെന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.
പ്രതിയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്.ബി.ഐ 5,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു.
യുവതിയുടെ ചികിത്സാ ചെലവുകൾക്കായി ഇതിനോടകം 2,60,000 ഡോളറിലധികം തുക സമാഹരിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ