മിനസോട്ട: മിനസോട്ട ജനപ്രതിനിധി സഭ മുന്‍ സ്പീക്കര്‍ മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് സ്ഥിരീകരിച്ചു. ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നു. നിലവില്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവാണ് മെലിസ ഹോര്‍ട്ട്മാന്‍. പുലര്‍ച്ചെയാണ് ബ്രൂക്ക്‌ലിനിലെ വീട്ടിലെത്തിയ അക്രമി ഇരുവരെയും വെടിവെച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ തന്നെ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ഹോഫ്മാനും ഭാര്യക്കും വെടിയേറ്റു. ചാംപ്ലിനിലെ വീട്ടിലുണ്ടായ വെടിവയ്പ്പില്‍ ഹോഫ്മാനും ഭാര്യക്കും പരിക്കേറ്റതായി ചാംപ്ലിന്‍ മേയര്‍ റയാന്‍ സബാസ് പറഞ്ഞു.
പ്രതി പോലീസുകാരായി ആള്‍മാറാട്ടം നടത്തിയിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. അക്രമിയുടെ കാറില്‍ നിന്ന് ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുള്ള ചില എഴുത്തുകള്‍ കിട്ടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്