വാഷിംഗ്ടണ്‍: ഇന്ത്യക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്ന് ടെക് കമ്പനികളോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികളോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബുധനാഴ്ച വാഷിംഗ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്ക് വേണമെങ്കിലും ജോലി നല്‍കാമെന്ന ടെക് കമ്പനികളുടെ നിലപാടിനേയും ട്രംപ് വിമര്‍ശിച്ചു. ഈ സമീപനം പല അമേരിക്ക്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് അവര്‍ ലാഭം നേടുകയും എന്നാല്‍ രാജ്യത്തിന് പുറത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെന്നും അദേഹം വിമര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്