ന്യൂയോര്‍ക്ക്: ലോസ്എയ്ഞ്ചല്‍സിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് സേനയുടെ 250-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നോര്‍ത്ത് കരോലിനയില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലിഫോര്‍ണിയയില്‍ നിങ്ങള്‍ കാണുന്നത്, വിദേശ പതാകകള്‍ വഹിച്ച കലാപകാരികള്‍ സമാധാനത്തിനും, പൊതുക്രമത്തിനും, ദേശീയ പരമാധികാരത്തിനും എതിരെ നടത്തുന്ന പൂര്‍ണമായ ആക്രമണമാണെന്നുംട്രംപ് കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഫെഡറല്‍ സ്വത്തുക്കളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണ്. കലിഫോര്‍ണിയയുടെ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ഈ നീക്കം അധികാര ദുരുപയോഗവും ആവശ്യമില്ലാത്ത പ്രകോപനവുമാണെന്ന് പറയുന്നു.
ഈ സേവനാംഗങ്ങള്‍ കാലിഫോര്‍ണിയയിലെ സത്യസന്ധരായ പൗരന്മാരെ മാത്രമല്ല, നമ്മുടെ രാജ്യത്തെ തന്നെയും സംരക്ഷിക്കുന്നു. അവര്‍ വീരന്മാരാണെന്ന് ട്രംപ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
