വാഷിംഗ്‌ടൺ: ഇന്ത്യയ്ക്കെതിരെ വീണ്ടും താരിഫ് ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "റഷ്യൻ എണ്ണ പ്രശ്നം" പരിഹരിക്കാൻ സഹായിച്ചില്ലെങ്കിൽ ഇന്ത്യൻ ഇറക്കുമതിക്ക് നിലവിലുള്ള തീരുവ വർധിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ റഷ്യയുമായുള്ള എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ടാണ് ട്രംപിൻ്റെ പരാമർശം. ട്രംപ് ഭരണകൂടം വളരെക്കാലമായി ഇതിന് എതിരാണ്. ഇന്ത്യ- റഷ്യ എണ്ണ വ്യാപാരം കാരണം 2025 ഓഗസ്റ്റിൽ ഇന്ത്യയുടെ മേലുള്ള തീരുവ 50% ആയി ഇരട്ടിയാക്കിയിരുന്നു.
തൻ്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രംപ് പരാമർശിച്ചു. മോദി ഒരു "നല്ല വ്യക്തി"യാണെന്നും യുഎസ് പ്രസിഡന്റ് സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണ്. കാര്യം അവർ വ്യാപാരം ചെയ്യുന്നു, നമുക്ക് അവരുടെ മേലുള്ള താരിഫ് വളരെ വേഗത്തിൽ ഉയർത്താൻ കഴിയും." വൈറ്റ് ഹൗസ് പങ്കിട്ട ഒരു ഓഡിയോയിൽ ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
