നിയമ സഹായത്തിനായുള്ള ഓൺലൈൻ സംവിധാനത്തിൽ നിന്ന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ, അതായത് കുറ്റവിവരങ്ങൾ ഉൾപ്പെടെ ഉള്ളവ വലിയ തോതിൽ മോഷ്ടിക്കപ്പെട്ടതായി വ്യക്തമാക്കി ജസ്റ്റിസ് മന്ത്രാലയം. ഏപ്രിൽ 23-ന് ആണ് ഇത് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം 2010 മുതൽ വരുന്ന വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് ജനങ്ങളെ ഞെട്ടിപ്പിക്കും എന്നാണ് നിയമ സഹായ ഏജൻസിയുടെ മേധാവി ജെയ്ൻ ഹാർബോട്ടിൽ വ്യക്തമാക്കിയത്. നടന്ന ദാരുണമായ സംഭവത്തിന് അദ്ദേഹം ക്ഷമാപണവും പറഞ്ഞു.
എന്നാൽ ആക്രമണം നടത്തിയ സംഘം 2.1 ദശലക്ഷം ഡേറ്റാ മോഷ്ടിച്ചുവെന്ന് അവകാശപ്പെട്ടിട്ടുണ്ട്, പക്ഷേ മന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടില്ല. ഈ കാലയളവിൽ നിയമ സഹായത്തിനായി അപേക്ഷിച്ചവർ സ്വയം സുരക്ഷിതരാകാനും കരുതൽ സ്വീകരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.
"ഈ ഡേറ്റയിൽ അപേക്ഷകന്റെ പേരും, വിലാസവും, ജനനത്തീയതയും, ദേശീയ ഐഡി നമ്പറും, കുറ്റചരിത്രവും, ജോലി നിലയും, പണമൊഴിവുകളും ഉൾപ്പെട്ടേക്കാം, എന്നും അതിനാൽ അറിയാത്ത സന്ദേശങ്ങളോ ഫോൺ വിളികളോ വന്നാൽ ജാഗ്രത പുലർത്തുകയും പാസ്വേഡുകൾ മാറ്റുകയും ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു. "ആർക്കെങ്കിലും സംശയം തോന്നിയാൽ അവരുടെ തിരിച്ചറിയൽ രേഖകൾ ഉറപ്പാക്കാതെ വിവരങ്ങൾ കൊടുക്കരുത്" എന്നും മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
