ഫൊക്കാന മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങൾ പൂർത്തിയായി

JUNE 19, 2025, 9:34 AM

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ നേതൃത്വത്തിൽ ജൂൺ 21, ശനിയാഴ്ച നടക്കുന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.ഫൊക്കാനയുടെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നുപോകുബോൾ സാമൂഹ്യ, സംസ്‌കരിക, ചാരിറ്റി രംഗങ്ങളിൽ എന്ന പോലെ സ്‌പോർട്‌സും സംഘടനയുടെ അഭിവാജ്യ ഘടകമായി മാറുകയാണ്.

ഫൊക്കാന ചരിത്രത്തിലെ ആദ്യത്ത ക്രിക്കറ്റ് ടൂർണമെന്റ് ആണ് ഇത്. ചാരിറ്റി ക്രിക്കറ്റ് ബാഷ് ഒരു തുടക്കം മാത്രമാണ്. ഈ  ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ശക്തമായ ടീമുകൾ പങ്കെടുക്കുമെന്ന് ടൂർണമെന്റ് കോഡിനേറ്റർ ജീൻസ് ജോസഫ് അറിയിച്ചു.

ന്യൂയോർക്കിലേ ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ രാവിലെ 7.30ആരംഭിക്കുന്ന ടൂർണമെന്റ്, ഗ്രാന്റ് ഫിനാലെ ഫൊക്കന പ്രസിഡന്റ് സജിമോൻ ആന്റണി മുഖ്യ അതിഥിയായിരിക്കും, കൂടാതെ അജിത് ബാസകർ (president Commonwealth cricket league, cricket for blind in usa,ny tennis ball cricket league presidetn) ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, മറ്റു സാമൂഹിക, സാംസ്‌കാരിക നേതാക്കൾ, ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങൾ തുടങ്ങിയവർ ഈ ടൂർണമെന്റിൽ പങ്കെടുക്കും.

vachakam
vachakam
vachakam

മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നേഴ്‌സ് അസോസിയേഷൻ ന്യൂയോർക്ക് (INANY) മുവുവൻ സമയ പ്രവർത്തനവും ഉണ്ടായിരിക്കും, കൂടാതെ fokana ny region women's forum members usha george നേതൃത്വത്തിൽ വേണ്ട ഹെൽപ്പ് ഉണ്ടായിരിക്കുന്നതാണ്. ഈ ടൂർണമെന്റിന്റെ  ഗ്രാന്റ് സ്‌പോൺസർ ആയ തോമസ് റ്റി  സക്രിയ (Sujith) Index wealth solution inc, ആണ്.

കൂടാതെ അഗാപ്പേ ട്രിനിറ്റി ഇൻഷുറൻസ്, ഇവന്റ്ഗ്രാം USA, ഡെയ്‌സീസ് ട്രോഫി വേൾഡ്, ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്ക്‌സ്, മൈക്കൽ തരിയൻ ഇൻഷുറൻസ് ഏജൻസി, ലീല മാരറ്റ്, കുട്ടനാടൻ റെസ്റ്റോറന്റ് എന്നിവർ പ്രീമിയം സ്‌പോന്‌സറും സീതാർ പാലസ് റെസ്റ്റോറന്റ്, പ്രീജ സണ്ണി ജോർജ് ഇൻഷുറൻസ് ഏജൻസി, ഫോറ്‌ലീഫ് ഫെഡറൽ ക്രെഡിറ്റ് യൂണിയൻ പ്ലാറ്റിനം സ്‌പോന്‌സർസും കൂടാതെ സോളാറോപ്പവർ / സ്‌കൈസ്‌കേയ് റൂഫിംഗ്, ആക്‌സൺ ഫിനാൻഷ്യൽ സർവീസസ്, റോയ്‌സി തോമസ് ഫാർമേഴ്‌സ് ഇൻഷുറൻസ്, ക്രിയേറ്റീവ് എന്റർടെയ്ൻമെന്റ് മീഡിയ, മാത്യു തോമസ് (ക്രോസ് ഐലൻഡ് റിയാൽറ്റി) എന്നിവർ ഗോൾഡ് സ്‌പോൺസർസും ആണ്.

ചാരിറ്റിക്കായി ലക്ഷ്യം കണ്ടു മുന്നേറുന്ന ഈ ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ റീജിയണൽ കമ്മിറ്റിയുടയും, സബ് കമ്മിറ്റിയുടെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഏവരുടെയും സഹകരണവും സപ്പോർട്ടും ഈ ഉദ്യമത്തിലേക്കു  ഉണ്ടാകണമെന്നും സെക്രട്ടറി ഡോൺ തോമസ്, ട്രെഷറർ മാത്യു തോമസ്, കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ഡോൺ തോമസ് 516-993-0697, ജിൻസ് ജോസഫ് 646-725-1564

ലാജി തോമസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam