ആർലിംഗ്ടൺ(ടെക്‌സസ്): ഗർഭിണിയെ വെടിവെച്ച് കൊന്ന കേസിൽ ആർലിംഗ്ടൺ പോലീസും യു.എസ്. മാർഷൽസും ചേർന്ന് 29കാരനായ മാലിക് മൈനറെ അറസ്റ്റ് ചെയ്തു.
നവംബർ 12ന് ഇന്റർസ്‌റ്റേറ്റ് 20ൽ വെച്ചുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വെടിവെപ്പിൽ
കൊല്ലപ്പെട്ട 29കാരി ബ്രേ'ഏഷ്യ ജോൺസൺ ഗർഭിണിയായിരുന്നു. ഇവരും ഇവരുടെ
ഗർഭസ്ഥശിശുവും കൊല്ലപ്പെട്ടു. ജോൺസന്റെ നിലവിലെ കാമുകന് ഗുരുതരമായി
പരിക്കേറ്റിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കില്ല. മൈനർ ജോൺസന്റെ മുൻ കാമുകനായിരുന്നു. ഇയാൾ ജോൺസന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്നും പോലീസ് കണ്ടെത്തി.
ക്യാപിറ്റൽ മർഡർ, മാരകായുധം ഉപയോഗിച്ചുള്ള മൂന്ന് അഗ്രവേറ്റഡ് അസോൾട്ട് ഡെഡ്‌ലി കണ്ടക്റ്റ് എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ: പ്രതി ആർലിംഗ്ടൺ സിറ്റി ജയിലിലാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
