വാഷിംഗ്ടണ്‍: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തില്‍ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്തില്‍ ഉണ്ടായിരുന്ന 173 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മിയാമിയിലേക്ക് പറന്നുയരാന്‍ ഒരുങ്ങവേ ബോയിങ് 737 മാക്‌സ് 8 വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത്. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിന്റേയും റണ്‍വേയില്‍ നിന്ന് ഓടിയകലുന്നതിന്റേയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതിനാലാണ് ടേക്ക് ഓഫ് റദ്ദാക്കിയതെന്ന് എഫ്എഎ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ബോയിങ് വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്