പീറ്റർ കുളങ്ങരയും സിറിയക് കൂവക്കാട്ടും എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് അഡൈ്വസറി ചെയർസ്

JULY 7, 2026, 12:56 AM

ഷിക്കാഗോ : 19-ാമത് എൻ.കെ. ലൂക്കോസ് വോളിബോൾ ടൂർണമന്റിന്റെ അഡൈ്വസറി ചെയേഴ്‌സായി പീറ്റർ കുളങ്ങരയെയും സിറിയക് കൂവക്കാട്ടിനെയും തെരഞ്ഞെടുത്തു.

സെപ്തംബർ 5-ാം തീയതി ബെൻസൻ വില്ലയിലെ എനർജി സ്‌പോർട്‌സ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളിബോൾ ടൂർണമെന്റിന്റെ നല്ല നടത്തിപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ഈ അഡൈ്വസറി കമ്മിറ്റിയായിരിക്കും.

2004 ൽ ഷിക്കാഗോയിൽ വച്ച് തുടക്കം കുറിച്ച എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളിബോൾ ടൂർണമെന്റിന്റെ നാളിതു വരെ നടന്ന എല്ലാ ടൂർണമെന്റുകളിലും സുപ്രധാന പങ്കു വഹിച്ചവരാണ് ഇരുവരും.

vachakam
vachakam
vachakam

നോർത്ത് അമേരിക്കൻ മലയാളി വോളിബോൾ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇവരുടെ കീഴിൽ ടൂർണമെന്റ് ചെയർമാനായി ജിനു പുന്നശ്ശേരിയും ജനറൽ കൺവീനറായി മാത്യു തട്ടാമറ്റവും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

നോർത്ത് അമേരിക്കയിലെ വോളിബോൾ കായികപ്രേമികളെ സെപ്തംബർ 5-ാം തീയതി നടക്കുന്ന ഈ ടൂർണമെന്റിലേക്ക് സംഘാടകസമിതി സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam