ഷിക്കാഗോ: അടുത്തവർഷം ഇവിടെ നടക്കുന്ന 40-ാമത് പെന്തക്കോസ്റ്റൽ കോൺഫറൻസിന്റെ (പിസിനാക്ക്) രജിസ്‌ട്രേഷൻ ധൃതഗതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡിസ്‌കൗണ്ടോടു കൂടിയ പ്രീ രജിസ്‌ട്രേഷൻ ഡെഡ്‌ലൈൻ ജനുവരി 31ൽ നിന്ന് ഡിസംബർ 31 ലേക്ക് മാറ്റിയതായി നാഷണൽ കമ്മിറ്റി അറിയിച്ചു. ജനുവരി ഒന്നു മുതൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനും സൗജന്യ നിരക്കുകൾ ഉണ്ടായിരിക്കുന്നതല്ല.
രജിസ്‌ട്രേഷൻ ഫീസ് 30 ഡോളറിൽ നിന്ന് 50 ഡോളറായി വർദ്ധിക്കും. ഇപ്പോൾ പ്രാബല്യത്തിലുള്ള സൗജന്യ നിരക്ക് ലഭ്യമാകുവാൻ PCNAKCHICAGO.ORG സന്ദർശിച്ച് ലളിതമായ രജിസ്‌ട്രേഷൻ ക്രമീകരണങ്ങൾ പൂർത്തീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷൻ സംബന്ധമായ സഹായം ആവശ്യമുള്ളവർ ഷെറി ജോർജ് 414-469-9903, പാസ്റ്റർ ജോൺ വർഗീസ് 847-721-0885, ബാബു മാത്യു 630-344-9091 എന്നിവരുമായി ബന്ധപ്പെടുക.
കോൺഫറൻസ് നടക്കുന്ന ഹോട്ടലിൽ തന്നെ താമസ സൗകര്യവും ഭക്ഷണവും ആവശ്യമുള്ളവർ ഉടനെ തന്നെ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു. കോൺഫറൻസിന്റെ സ്‌പോൺസർമാർക്കും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും. ഒരു വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കനത്ത വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഇന്ത്യൻ ഭക്ഷണം ഉൾപ്പെടെയുള്ള അന്തിമ ഭക്ഷണ ലിസ്റ്റിന് പിസിനാക്ക് ഭാരവാഹികൾ അംഗീകാരം നൽകി ഹോട്ടലിലെ കേറ്ററിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടു.
ഷിക്കാഗോ ഒഹയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരമണിക്കൂറിൽ താഴെ മാത്രം ദൂരമുള്ള സമ്മേളന സ്ഥലത്തേക്ക് കൃത്യമായ ഇടവേളകളിൽ എയർപോർട്ടിൽ നിന്ന് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോൺഫറൻസ് സംബന്ധമായ വിശദീകരണങ്ങൾ www. pcnakchicago.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ്, ഡോക്ടർ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവരാണ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ.
കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്