ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ, അവരുടെ ചാറ്റ്ബോട്ടായ 'ഗ്രോക്കി'നെ വീഡിയോ ഗെയിമുകള്‍ നിര്‍മിക്കാനും കളിക്കാനും പഠിപ്പിക്കാന്‍ വിദഗ്ധരെ തേടുന്നു. വീഡിയോ ഗെയിംസ് ട്യൂട്ടര്‍മാര്‍ എന്ന തസ്തികയിലേക്കാണ് നിയമനം.
സ്വന്തമായി ആകര്‍ഷകമായ വീഡിയോ ഗെയിമുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ഒരു എഐ ആയി ഗ്രോക്കിനെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിനായി, ഗെയിമിന്റെ നിയമങ്ങള്‍, ഡിസൈന്‍, കഥപറച്ചില്‍, യൂസര്‍ എക്‌സ്പീരിയന്‍സ് എന്നിവയെക്കുറിച്ച് ആഴത്തില്‍ അറിവുള്ള മനുഷ്യരുടെ സഹായം ആവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ പ്രോജക്റ്റിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഗെയിമിന്റെ കഥ മുതല്‍ ഡിസൈന്‍ ഘടകങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ ക്വാളിറ്റിയുള്ള ഡാറ്റ, വിശദമായ ഫീഡ്ബാക്ക്, നോട്ട്‌സ് എന്നിവ നല്‍കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്