തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു.
ഒ.ഐ.സി.സിയുടെ ചാർജുള്ള കെ.പി.സി.സി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബൽ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒ.ഐ.സി.സി ഇൻകാസ് സംഘടനാ സംവിധാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളിൽ പ്രവർത്തനം സജ്ജമാക്കാനും ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി.
വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ സഹായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടൽ നിർവഹിക്കും.
വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്കായി ഒ.ഐ.സി.സി ഇൻകാസ് പ്രവർത്തകരുടെ സഹായങ്ങൾ ഉറപ്പാക്കുമെന്ന് ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്