ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 2024 -25 വർഷത്തിൽ സംഘടിപ്പിച്ചു വരുന്ന 'എന്റെ എഴുത്തുവഴികൾ' എന്ന എഴുത്തുകാരുടെ എഴുത്താനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയിൽ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ വി.ജെ. ജെയിംസ് പങ്കെടുക്കും. പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും, രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് 'എന്റെ എഴുത്തുവഴികൾ'. ജൂൺ 20 വെള്ളിയാഴ്ച്ച വൈകീട്ട് (8 PM CST/9PM EST/6 PM PST) സൂമിലൂടെ ആണ് പരിപാടി നടക്കുക.
ഈ പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരിയായ നിർമലയുടെ 'കരയിലെ മീനുകൾ' എന്ന നോവൽ വി.ജെ. ജെയിംസ് പരിചയപ്പെടുത്തുകയും അതോടൊപ്പം തന്റെ എഴുത്താനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും.
തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. 'എന്റെ എഴുത്തുവഴികൾ' എന്ന് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ വെള്ളിയാഴ്ച്ച പങ്കുചേരാവുന്നതാണ്. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!
Join Zoom Meeting via below link: https://us02web.zoom.us/j/87037568398
Meeting ID: 870 3756 8398
അമ്പഴയ്ക്കാട്ട് ശങ്കരൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്