ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയകിരീടം ന്യൂയോർക്ക് ഫീനിക്‌സ് ക്രിക്കറ്റ് ക്ലബിന്

JUNE 23, 2025, 11:57 PM

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണിന്റെ നേത്യത്വത്തിൽ ജൂൺ21, ശനിയാഴ്ച  കന്നിഹാം പാർക്കിൽ, ക്യൂൻസ് വച്ചു നടത്തപ്പെട്ട ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025, ന്യൂയോർക്ക് ഫീനിക്‌സ് ജേതാക്കളായി, ഫിലാഡൽഫിയ മച്ചാൻസ് റണ്ണേർസ്അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ ഫൈനൽ കാണുവാനും, ഗ്രാൻഡ് ഫിനാലയിലും പങ്കെടുക്കുവാനുമായി വിവിധ സ്ഥലങ്ങളിൽ നിന്നും അഞ്ഞൂറിൻപരം ആൾക്കാർ പങ്കെടുക്കുകയുണ്ടായി. അത്യന്തം ഉത്സാഹത്തോട് ആണ് ഏവരും ഇതിൽ പങ്കെടുത്തത്.

ഗോപി ക്രിഷ്ണൻ (ഫീനിക്‌സ്, ന്യൂയോർക്ക്) മാൻ ഓഫ്ദ മാച്ചും, ബെസ്റ്റ് ബാസ്റ്റ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബൗളറായി സനോഷ് സാമുവൽ സണ്ണിയും (ഫില്ലി മച്ചാൻസ്) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് ടീം രജിസ്‌ട്രേഷൻ ലഭിച്ച തുക കേരളത്തിലേ, കോട്ടയത്തുള്ള ഹീരാം ചാരിറ്റബിൾ ട്രസ്റ്റ് ( center for differently abled) കൂടാതെ അമേരിക്കയിലുള്ള റൊണാൾഡ് മെക്‌ഡോണാൾഡ് ഹൗസ് ഓഫ് ലോംഗ് അയലൻഡ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി.


vachakam
vachakam
vachakam

വിജയി ആയ ഫീനിക്‌സ് ന്യൂയോർക്കിന് ട്രോഫിയും, കുട്ടനാടൻ റെസ്റ്റോറന്റ് സ്‌പോൺസർ ചെയ്ത ആയിരം ഡോളറും കാഷ് അവാർഡും കൈമാറി, റണ്ണേർസ്അപ്പ് കരസ്ഥമാക്കിയ ഫില്ലി മച്ചാൻസിന് ട്രോഫിയും, രാജ് ഓട്ടോ സെന്റർ സ്‌പോൺസർ ചെയ്ത അഞ്ഞൂറ് കാഷ് അവാർഡും   നൽകുകയുണ്ടായി.

ട്രോഫികൾ സ്‌പോൺസർ ചെയ്തത് തോമസ് പാലത്തറ തോമസ് (ഡെയ്‌സി ട്രോഫി വേൾഡ്) ആണ്. ഈ ടൂർണമെന്റിന്റെ ഈവന്റ് മാനേജ് ചെയ്തതു ഈവന്റ് ഗ്രാം (ജോജോ കൊട്ടാരക്കര) ആണ്. ഗ്രാൻഡ് സ്‌പോൺസർ Index wealth solutions Inc (Thomas T. zacharia) ആണ്.

സപ്പോർട്ട് ചെയ്ത എല്ലാ സ്‌പോൺസർമാർക്കും വന്നു പങ്കെടുത്ത ഏവർക്കും ഫൊക്കാന മെട്രോ റീജണൽ കമ്മിറ്റിയുടെ നന്ദിയും, സ്‌നേഹവും അറിയിക്കുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു

vachakam
vachakam
vachakam

ലാജി തോമസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam