ഷിക്കാഗോ : എ.ഡി. 52 -ാമത് വി. തോമാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര മാർത്തോമ്മാ സുറിയാനി സഭ നവീകരണ ആശയങ്ങൾക്കും ദൈവ വചനത്തിനും സുവിശേഷ ദർശനത്തിനും പ്രാധാന്യം നൽകി ലോകത്ത് പല രാജ്യങ്ങളിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്നു.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ 84 -ാമത്തെ ഇടവകയായ ഷാംപെയിനിൽ പുതുതായി അനുവദിച്ച ഇടവകയുടെ ഔപചാരികമായ ഉദ്ഘാടനം ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ തിരുമേനി 2025 സെപ്തംബർ 21 -ാം തിയതി ഷാംപെയിനിൽ നിർവ്വഹിക്കുന്നതാണ്.
ഉച്ച കഴിഞ്ഞു 2 മണിക്ക് ഇമ്മാനുവേൽ മെമ്മോറിയൽ എപ്പിസ്‌കോപ്പാ പള്ളിയിൽ ആരംഭിക്കുന്ന വിശുദ്ധ കുർബാനയോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. സുവനീർ പ്രകാശനവും പൊതു സമ്മേളനവും തുടർന്ന് ഉണ്ടായിരിക്കും.
വിവിധ സഭ നേതാക്കന്മാരും വിശിഷ്ട അതിഥികളും പങ്കെടുക്കും. റവ. ജോൺസൻ വർഗീസ് - വികാരി, പ്രറ്റി ഫിലിപ്പ് - സെക്രട്ടറി, ഡോ. സന്തോഷ് സൈമൺ - ട്രസ്റ്റി, സ്റ്റാൻലി വി. ഡാനിയേൽ - അക്കൗണ്ടന്റ് ട്രസ്റ്റി തുടങ്ങിയ പത്തംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും മറ്റു സബ് കമ്മറ്റിയും ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
2 മണിക്ക് വിശുദ്ധ കുർബാനയും 3.30ന് പൊതുസമ്മേളനവും ആരംഭിക്കും. സുവനീർ കമ്മറ്റി കൺവീനറായി ഡോ. പ്രിയ വറുഗീസും ചീഫ് എഡിറ്ററായി റെനി ജോണും കോ- എഡിറ്ററായി ഡോ. ചെറിയാൻ ശാമുവേലും ലെ ലീഡറായി ഡോ. സജു ജോർജും പ്രവർത്തിക്കുന്നു.
ആൻസൺ റെജി, ബിനു ഫിലിപ്പ്, ഡോ. സിജോ സണി, ഷാജി ജോർജ്, അശോക് സഖറിയ, ബിന, ഷീനാ, ലിയ, ഹന്ന, രൻജീറ്റ, സണ്ണി, സൂസൻ ആലീസ്, സൈമൺ എന്നിവർ ഉൾപര്‌പെട്ട സബ് കമ്മറ്റികളും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ഏവരേയും ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്