സിജിൽ പാലക്കലോടി ചെയർമാൻ, ബാബു ചാക്കോ വൈസ് ചെയർമാൻ, ജോൺസൺ കണ്ണൂക്കാടൻ സെക്രട്ടറി
ഷിക്കാഗോ: സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (ഷിക്കാഗോ രൂപത)യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാനായി സിജിൽ പാലക്കലോടിയെയും (സാക്രമെന്റോ), വൈസ് പ്രസിഡന്റായി ബാബു ചാക്കോയെയും (ഹൂസ്റ്റൺ), സെക്രട്ടറിയായി ജോൺസൺ കണ്ണൂക്കാടനെയും 2026-2028 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. ഫാ. ജോർജ് എളമ്പാശ്ശേരി (കോറൽ സ്പിംഗ്‌സ്), ജോർജ് വി. ജോർജ് (ഫിലാഡെൽഫിയ), ജോസഫ് പയ്യപ്പള്ളി (സാൻഫ്രാൻസിസ്‌കോ), ബൈജു വിതയത്തിൽ (ലോസ്ആഞ്ചലസ്), ജെയിംസ് അബ്രഹാം (ഡാളസ്), ജിബി പാറക്കൽ (ഓസ്റ്റിൻ), ലാലി കളപ്പുരക്കൽ (ന്യൂയോർക്ക്), കുര്യാക്കോസ് ചാക്കോ (ഷിക്കാഗോ), ജോസ് സെബാസ്റ്റിയൻ (കോറൽ സ്പ്രിംഗ്‌സ്) എന്നിവരാണ് ബോർഡ് അംഗങ്ങൾ.
എസ്.എം.സി.സി രൂപതാ ഡയറക്ടറായ ഫാ. ജോർജ് എളമ്പാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ മുൻ ബോർഡ് ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളിൽ തിരഞ്ഞെടുപ്പിനു നേതൃത്വം വഹിച്ചു. എസ്.എം.സി.സി നാഷണൽ പ്രസിഡന്റ് ജോർജ് വി. ജോർജ് ആശംസകൾ അർപ്പിച്ചു. രൂപതാ ഡയറക്ടർ ജോർജ് എളമ്പാശ്ശേരിൽ അച്ചൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോയി ആലപ്പാട്ടിന്റെയും വികാരി ജനറാൾ മോൻസിണോർ ജോൺ മേലേപ്പുറത്തിന്റെയും കുരിയയുടെയും ആശംസകൾ അറിയിച്ചു. ജൂലൈയിൽ ഷിക്കാഗോയിൽ വച്ചു നടക്കുന്ന ജൂബിലി കൺവെൻഷനിൽ എല്ലാ എസ്.എം.സി.സി അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.
ചെയർമാൻ സിജിൽ പാലക്കലോടി തന്റെ നേതൃത്വത്തിലുള്ള ശക്തമായ നേതൃത്വത്തെ തിരഞ്ഞെടുത്തതിൽ കൃതജ്ഞത പ്രകടിപ്പിക്കുകയും സഭയോട് ചേർന്ന് നിന്നുകൊണ്ട് ഷിക്കാഗോ രൂപതയിലെ ആത്മായരുടെ ഔദ്യോഗിക സംഘടനയായ എസ്.എം.സി.സി ശക്തമായ പ്രവർത്തനം ജോർജ് വി. ജോർജ് (പ്രസിഡന്റ്), ഷോളി കുമ്പിളുവേലി (സെക്രട്ടറി), ടോമി പുല്ലാപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമായി കൂടിചേർന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
