ന്യൂയോര്‍ക്ക്: എച്ച് 1 ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി യു.എസ് ഉദ്യോഗസ്ഥന്‍. പുതിയ അപേക്ഷകള്‍ക്ക് വിസ ഫീസ് ബാധകമാകൂ എന്നും നിലവില്‍ വീസയുള്ളവരും വിസ പുതുക്കാനുള്ളവര്‍ക്കും നടപടി ബാധകമല്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മാത്രമല്ല നിലവില്‍ വിസയുള്ളവര്‍ ഉടന്‍ യുഎസിലേക്ക് മടങ്ങിയെത്തേണ്ടെന്നും അദ്ദേഹം അറിയിച്ചു. എച്ച് 1 ബി, എച്ച് 4 വീസയുള്ളവര്‍ അടുത്ത 14 ദിവസത്തേക്ക് യുഎസില്‍ തുടരണമെന്നും നിലവില്‍ യുഎസിനു പുറത്തുള്ള ജീവനക്കാര്‍ ഇന്ന് തിരികെ എത്തണമെന്ന് മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് ഉദ്യോഗസ്ഥന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
