ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ. രാത്രിയില്‍ അറബിക്കടലിന്റെ ഉപരിതലത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന നിഗൂഢമായ പച്ച വെളിച്ചത്തിന്റെ കൂട്ടങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഇവ എന്താണെന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. നാസ ബഹിരാകാശ സഞ്ചാരി ക്രിസ് വില്യംസാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
നാസയുടെ എക്‌സ്‌പെഡിഷന്‍ 74-ലെ അംഗമായ ക്രിസ് വില്യംസ്, ബഹിരാകാശ നിലയത്തിലെ ജനലിലൂടെ നോക്കിയപ്പോഴാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്.
ഈ വെളിച്ചം അന്യഗ്രഹ ജീവികളോ കടലിനടിയിലെ അത്ഭുതങ്ങളോ അല്ല. മറിച്ച് കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകളില്‍ നിന്നുള്ള പ്രകാശമാണ്. നീരാളി വര്‍ഗ്ഗത്തില്‍പ്പെട്ട കണവകളെയും മറ്റ് മത്സ്യങ്ങളെയും ആകര്‍ഷിക്കാനായി മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന തീവ്രതയേറിയ പച്ച എല്‍.ഇ.ഡി വിളക്കുകളാണിവ. ഈ പ്രകാശം കണ്ട് ആകൃഷ്ടരായി എത്തുന്ന പ്ലവകങ്ങളെയും ചെറുമത്സ്യങ്ങളെയും പിടികൂടാനാണ് ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നത്. ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ നഗരങ്ങളിലെ മഞ്ഞ വെളിച്ചത്തിനും കടലിന്റെ കറുത്ത നിറത്തിനും ഇടയില്‍ മരതക പച്ച നിറത്തിലുള്ള പൊട്ടുകള്‍ പോലെ ഇവ മനോഹരമായി കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
