നായർ അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 30ന്

AUGUST 16, 2025, 12:10 AM

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിമുതൽ പാർക്ക് റിഡ്ജിലുള്ള സെന്റെനിയൽ ആക്ടിവിറ്റി സെന്ററിൽ വച്ച് (100 S.Westen Ave, Park Ridge, IL 60068) നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടു കൂടി മഹാബലി തമ്പുരാനെ എതിരേറ്റുകൊണ്ട് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കൂടാതെ വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, കേരളത്തനിമയിലുള്ള വിഭവസമൃദ്ധമായ സദ്യ എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ഓണാഘോഷത്തിൽ പങ്കുചേരുവാനും പ്രസിഡന്റ് വിജി നായർ (847-962-0749), സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ (847-977-9988), ട്രഷറാർ അരവിന്ദ് പിള്ള (847-789-0519) എന്നിവരുമായി ബന്ധപ്പെടുക.

vachakam
vachakam
vachakam

സതീശൻ നായർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam