ഷിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ മോൻസ് ജോസഫും മാണി സി. കാപ്പനും അതിഥികൾ

AUGUST 16, 2025, 2:36 PM

ഷിക്കാഗോ: ആഗസ്റ്റ് 31-ാം തീയതി ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ അതിഥികളായി പങ്കെടുക്കുമെന്ന് ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും ഇത്തവണ അതിഥിയാണ്. കേരള നിയമസഭയിലെ മൂന്ന് ജനപ്രതിനിധികൾ വടംവലി മത്സരത്തിന്റെ വേദിയിലെത്തുന്നത് തികച്ചും അഭിമാനകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ മോൻസ് ജോസഫ് 1984-ൽ കോട്ടയം ബസേലിയസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേരള യൂത്ത്ഫ്രണ്ട് പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മോൻസ് ജോസഫ് സോഷ്യോളജിയിൽ മാസ്റ്റർ ബിരുദവും ലോ അക്കാഡമിയിൽ നിന്നും നിയമബിരുദവും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

1996-ൽ കെ.എസ്.സി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ കടുത്തുരുത്തിയിൽ നിന്നും നിയമസഭയിലേക്ക് 15,000 വോട്ടിന്റെ തിളക്കമാർന്ന വിജയം നേടി കന്നിമത്സരത്തിൽ വിജയിച്ചു. തുടർന്ന് 2006, 2011, 2016, 2021 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കടുത്തുരുത്തിയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിയമസമാജികനെന്ന നിലയിൽ 25 വർഷത്തെ സേവനപാരമ്പര്യം കൈമുതലായുള്ള മോൻസ് ജോസഫ് 2007 ഒക്‌ടോബർ 18-ന് വി.എസ്. മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടര വർഷക്കാലം മന്ത്രിയായും തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ചു. കേരളാ കോൺഗ്രസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്.

2019 മുതൽ പാലായിൽ നിന്നുള്ള ജനപ്രതിനിധിയാണ് മാണി സി. കാപ്പൻ എം.എൽ.എ. കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാലാ വോളിബോൾ ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച മിന്നുന്ന പ്രകടനം കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ വോളിബോൾ ടീമിൽ എത്താൻ സഹായിച്ചു.

vachakam
vachakam
vachakam

ജിമ്മി ജോർജിനൊപ്പം അബുദാബി സ്‌പോർട്‌സ് ക്ലബിൽ കളിക്കുവാൻ അവസരം ലഭിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി. കാപ്പൻ. സിനിമാ രംഗത്ത് നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലും ശ്രദ്ധേയനായി. 25-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പിൽ ആൺവീടാണ് അദ്ദേഹം നിർമ്മിച്ച ആദ്യത്തെ സിനിമ. നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ സ്ഥാപകാംഗവും എൻ.സി.പിയുടെ മുൻ സംസ്ഥാന ട്രഷററുമാണ് മാണി സി. കാപ്പൻ.

ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ മത്സരം ആരംഭിക്കും. 5 മണിക്ക്  മത്സരങ്ങൾ അവസാനിക്കും. 5 മണി മുതൽ രാത്രി 10 മണി വരെ വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള 'ഇന്ത്യ ഫുഡ് ടേസ്റ്റ്' നടത്തപ്പെടും. 7 മണി മുതൽ 10 മണി വരെയാണ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങറും. ഈ വർഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുളിള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇരുപതിൽപ്പരം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വർഷത്തെ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.

പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇൻഡിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ. കമ്മിറ്റിയിൽ വൈസ് ചെയർമാൻ മാനി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ്‌ഫെസ്റ്റ് ചെയർമാൻ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക: 

MORTON GROVE PARK DISTRICT STADIUM, 6834 DEMPSTER ST, MORTON GROVE, ILLINOIS 60053.

വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) 630-935-9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) 630-673-3382

സണ്ണി ഇൻഡിക്കുഴി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam