ന്യൂജേഴ്‌സി: പ്രമുഖ അമേരിക്കൻ ഭക്ഷണ ഉൽപ്പന്ന കമ്പനിയായ കാംബെൽസ് തങ്ങളുടെ സ്‌നാക്‌സ് വിഭാഗം പ്രസിഡന്റായി ഇന്ത്യൻ വംശജനായ മോഹിത് ആനന്ദിനെ നിയമിച്ചു. 2026 ഫെബ്രുവരി 23 മുതൽ അദ്ദേഹം ചുമതലയേറ്റു.
ഗോൾഡ് ഫിഷ്, പെപ്പറിഡ്ജ് ഫാം, സ്‌നൈഡേഴ്‌സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ ഉൾപ്പെടുന്ന സ്‌നാക്‌സ് പോർട്ട്‌ഫോളിയോയുടെ നേതൃത്വം മോഹിത് ആനന്ദിനായിരിക്കും.
കൺസ്യൂമർ ഗുഡ്‌സ് മേഖലയിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം, കെല്ലനോവ , യൂണിലിവർ, പി&ജി എന്നീ ആഗോള കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.സ്‌നാക്‌സ് വിഭാഗത്തിൽ മികച്ച വളർച്ചയും പ്രവർത്തനക്ഷമതയും കൈവരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യമെന്ന് കാംബെൽസ് സി.ഇ.ഒ മിക് ബീഖൂയിസൺ പറഞ്ഞു.
പഞ്ചാബ് എൻജിനീയറിങ് കോളേജ്, മുംബൈയിലെ ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ