മിസോറി: മിസോറിയില്‍ കത്തിയുമായി പൊലീസിനെ ആക്രമിച്ച യുവതി പൊലീസ് വെടിയേറ്റു മരിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞും വെടിയേറ്റു മരിച്ചു. പൊലീസിന്റെ ബോഡി ക്യാം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
34 കാരിയായ മരിയ പൈക്ക് എന്ന അമ്മയോട് പോലീസുകാര്‍ ആദ്യം ശാന്തമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. രണ്ട് മാസം പ്രായമുള്ള മകള്‍ ഡെസ്റ്റിനി ഹോപ്പിനെ പൈക്ക് കൈയില്‍ എടുത്തിരുന്നു. കാര്യമായ തര്‍ക്കം വീഡിയോയില്‍ കാണുന്നില്ല. കുഞ്ഞിനെ താഴെ വെക്കാന്‍ പൈക്കിനോട് പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വീട്ടുവഴക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
യുവതിയുടെ ഭര്‍ത്താവ് ഷര്‍ട്ടിടാതെ കട്ടിലില്‍ ഇരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പൈക്കിനോട് സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് പൈക്ക് വലിയ കത്തിയുമായി ഉദ്യോഗസ്ഥര്‍ക്ക് നേരെ കുതിക്കുകയായിരുന്നു. ഇതിനിടെ വെടിപൊട്ടി. ഗുരുതരമായി പരിക്കേറ്റ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട 3 പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്