വ്യോമസേനയിൽ ഇൻഫ്ലുവൻസ പടരുന്നു; ഫ്ലൂ വാക്സിൻ വീണ്ടും നിർബന്ധമാക്കി യുഎസ് സൈന്യം

JUNE 24, 2026, 9:55 PM

വാഷിംഗ്ടൺ: യുഎസിലെ ടെക്സസിലുള്ള ലാക്ക്‌ലാൻഡ് എയർഫോഴ്സ് ബേസിൽ അടിസ്ഥാന സൈനിക പരിശീലനത്തിനെത്തിയവർക്കിടയിൽ  ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നു. രോഗബാധ  275-ലധികം പേരെ ബാധിച്ചതായും സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണെന്നും ഡെമോക്രാറ്റിക് പ്രതിപ്രതിനിധി ജോക്വിൻ കാസ്ട്രോ വ്യക്തമാക്കി. 

ജൂൺ 16-ന് ഒരാൾ മരിച്ചതായും വ്യോമസേന സ്ഥിരീകരിച്ചു. എന്നാൽ ഈ മരണം ഫ്ലൂ ബാധ മൂലമാണോ എന്ന് വ്യക്തമല്ല.യുഎസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്‌സെത്  സൈന്യത്തിൽ ഫ്ലൂ വാക്സിൻ നിർബന്ധമാക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഏപ്രിലിൽ പുറപ്പെടുവിച്ച വിവാദ ഉത്തരവാണ് ഈ വൻ രോഗവ്യാപനത്തിന് കാരണമായതെന്നാണ് സൂചന.

നിർബന്ധിത വാക്സിനേഷൻ നിയമം ഒഴിവാക്കിയതോടെ ക്യാമ്പിലെത്തിയ വാക്സിൻ എടുക്കാത്ത റിക്രൂട്ടുകളിൽ 60 ശതമാനത്തോളം പേരും ഫ്ലൂ ഷോട്ട് എടുക്കാൻ വിസമ്മതിച്ചിരുന്നു.സൈന്യത്തിന് മൊത്തത്തിലുള്ള വാക്സിൻ നിർബന്ധം ഏർപ്പെടുത്തുന്നത് യുക്തിരഹിതമാണെന്ന് കാണിച്ച് ഏപ്രിൽ 20-നാണ് ഹെഗ്‌സെത് ഉത്തരവിറക്കിയത്.

vachakam
vachakam
vachakam

എന്നാൽ അടിയന്തര സാഹചര്യമുള്ള വിഭാഗങ്ങൾക്ക് ഇതിൽ നിന്ന് ഇളവ് തേടാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതനുസരിച്ച് ബൂട്ട് ക്യാമ്പുകളിലെ റിക്രൂട്ടുകൾക്ക് വാക്സിൻ വീണ്ടും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 5-ന് തന്നെ വ്യോമസേന അപേക്ഷ സമർപ്പിച്ചു.

ഒടുവിൽ ജൂൺ 11-നാണ് വാക്സിൻ വീണ്ടും നിർബന്ധമാക്കിക്കൊണ്ടുള്ള അനുമതി ലഭിക്കുന്നത്. എന്നാൽ അതിനോടകം തന്നെ ലാക്ക്‌ലാൻഡിൽ രോഗവ്യാപനം ശക്തമായിക്കഴിഞ്ഞിരുന്നു. ജൂൺ 18-നാണ് ബേസ് അധികൃതർക്ക് ഈ നിർദ്ദേശം ലഭിക്കുന്നത്. നിലവിൽ ലാക്ക്‌ലാൻഡ് ക്യാമ്പിൽ രോഗവ്യാപനം തടയാനുള്ള ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് 'ടാമിഫ്ലൂ' പോലുള്ള ആന്റിവൈറൽ മരുന്നുകൾ നൽകി വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam