ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും: സത്യ നദെല്ല

DECEMBER 10, 2025, 9:11 AM

ന്യൂയോർക്: ഇന്ത്യയിൽ എഐ വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഡിസംബർ 9 ന് പ്രഖ്യാപിച്ചു.

2026 മുതൽ 2029 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപം. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. 'എഐയുടെ കാര്യത്തിൽ ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണ്,' എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ജീവനക്കാർക്കായി നൈപുണ്യ വികസന പരിപാടികൾ ശക്തിപ്പെടുത്തുക, ഹൈദരാബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ള ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുക എന്നിവയാണ് നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam