മെക്സിക്കോ സിറ്റി - മെക്‌സിക്കോയില്‍ മയക്കുമരുന്ന് സംഘം നാലു കുട്ടികള്‍ ഉള്‍പ്പെടെ 14 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. മധ്യ മെക്സിക്കോയിലാണ് സംഭവം. മയക്കുമരുന്ന് സംഘങ്ങളുടെ ആക്രമണത്തില്‍ മനംമടുത്ത് ഈ മാസമാദ്യം കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തില്‍ 10 അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പ്രതികാരമായാണ് തട്ടിക്കൊണ്ടു പോകലെന്നാണ് റിപ്പോര്‍ട്ട്.
മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തില്‍ സഹികെട്ടാണ് ടെക്സ്‌കാല്‍റ്റിറ്റ്ലാന്‍ ഗ്രാമത്തിലെയും സമീപത്തെ ഒരു ഗ്രാമത്തിലെയും കര്‍ഷകര്‍ ആയുധധാരികളായ അക്രമികളെ അരിവാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് നേരിട്ടത്. ഡിസംബര്‍ 8 ന് നടന്ന ഈ പ്രക്ഷോഭത്തില്‍ 10ഒാളം അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ നാല് ഗ്രാമീണരും മരിച്ചിരുന്നു.
ഒന്നരയ്ക്കും 14 നും ഇടയില്‍ പ്രായമുള്ള നാല് കുട്ടികള്‍ ഉള്‍പ്പെടെ 14 പേരെയാണ് കാര്‍ട്ടല്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയ മുതിര്‍ന്നവരില്‍ മൂന്ന് പോലീസുകാരും സംഘട്ടനത്തില്‍ ഉള്‍പ്പെട്ടതിന് തൊട്ടുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു ഗ്രാമവാസിയും ഉള്‍പ്പെടുന്നു.
ഏറ്റുമുട്ടലില്‍ 14 തോക്കുധാരികളെ കര്‍ഷകര്‍ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 14 പേരെ തട്ടിക്കൊണ്ടുപോയതിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. തട്ടിക്കൊണ്ടു പോയവരെ മോചിപ്പിക്കാന്‍ അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് മെക്‌സിക്കോ സിറ്റിയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മെക്‌സിക്കോ സ്റ്റേറ്റിന്റെ ഹെഡ് പ്രോസിക്യൂട്ടര്‍ ജോസ് ലൂയിസ് സെര്‍വാന്റസ് പറഞ്ഞു. നേരത്തെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ട് സംസ്ഥാന ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. ഇവരെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്