മെക്‌സിക്കോ സിറ്റി: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം. ഇരു നേതാക്കളും സംഭാഷണത്തില്‍ വ്യത്യസ്തമായ വാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ട്രംപിന്റെ ബുധനാഴ്ചത്തെ പ്രസ്താവനയില്‍, മെക്‌സിക്കോയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ ഷെയിന്‍ബോം സമ്മതിച്ചുവെന്നും തങ്ങളുടെ ദക്ഷിണ അതിര്‍ത്തി ഫലപ്രദമായി അടച്ചുവെന്നുമാണ് എന്നുമാണ് വ്യക്തമാക്കിയത്. എന്നാല്‍ അതിര്‍ത്തികള്‍ അടയ്ക്കുകയല്ല, സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പാലങ്ങള്‍ പണിയുക എന്നായിരുന്നു മെക്‌സിക്കോയുടെ നിലപാട് എന്ന് താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതായി ഷെയിന്‍ബോം അറിയിച്ചു.
ജനുവരിയില്‍ അധികാരമേറ്റ ശേഷം മെക്‌സിക്കോയിലും കാനഡയിലും 25% താരിഫും ചൈനയ്ക്ക് 10% താരിഫും ചുമത്തുമെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും ഫോണില്‍ സംഭാഷണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്